കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » സരികക്കും ഗൗതമിക്കും ഇടയില്‍ ശ്രുതി
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
ശ്രുതി ഹസന്‍
PROPRO
അച്ഛന്‍റെ ജീവിതത്തിലെ പെണ്ണുങ്ങള്‍ മകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും. കുഴപ്പം പിടിച്ച ഈ പ്രശ്‌നമാണ്‌ സാക്ഷാല്‍ കമലാഹാസന്‍റെ മകള്‍ ശ്രുതി ഹസന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത്‌.

ബോളിവുഡിലേക്ക്‌ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ശ്രുതി അമ്മ സരികയൊടൊപ്പം പോകാന്‍ വിസമ്മതിച്ചാണ്‌ അച്ഛന്‍ കമലിനും അദ്ദേഹത്തിന്‍റെ കാമുകി ഗൗതമിക്കും ഒപ്പം താമസിക്കുന്നത്‌. അച്ഛനൊടൊപ്പം നില്‍ക്കാനുള്ള ശ്രുതിയുടെ തീരുമാനമാണ്‌ സരികയെ മകളില്‍ നിന്ന്‌ പോലും അകറ്റി.

ഇപ്പോള്‍ മകള്‍ ബോളിവുഡിലേക്ക്‌ കന്നി കാല്‍വയ്‌പ്പ്‌ നടത്താന്‍ എത്തുമ്പോള്‍ സഹായിക്കാന്‍ സരിക എവിടെ എന്നാണ്‌ എല്ലാവരും തിരക്കുന്നത്‌. എന്നാല്‍ അച്ഛന്‍റെ കാമുകിയും തെന്നിന്ത്യന്‍ നടിയുമായ ഗൗതമിയാണ്‌ ശ്രുതിക്ക്‌ എല്ലാ സഹായവും നല്‌കി ഒപ്പം നില്‌ക്കുന്നത്‌. ശ്രുതിയുടെ പൊതു പരിപാടികളില്‍ ഒപ്പം പോകുന്നത്‌ മാത്രമല്ല. കരിയറിനെ കുറിച്ച്‌ ഉപദേശിക്കാനും ഗൗതമിയാണുള്ളത്‌.
ശ്രുതി
PROPRO


ബോളിവുഡില്‍ ഗൗതമിയൊടൊപ്പമുള്ള ശ്രുതിയുടെ ചുറ്റിക്കറക്കങ്ങള്‍ സരികക്ക്‌ തലവേദനയായിരിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ‍. ശ്രുതിയുമായി സരികക്ക്‌ ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ .കഴിഞ്ഞമാസം ശ്രുതിയുടെ ഗാനപരിപാടി വളരെ ആഘോഷപൂര്‍വ്വം മുംബൈയില്‍ അരങ്ങേറിയെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ സരിക വിസമ്മതിച്ചു.

ഗായികയും പാട്ടെഴുത്തുകാരിയുമായ ശ്രുതി ആമിര്‍ഖാന്‍റെ ബന്ധു ഇമ്രാന്‍ ഖാന്‍റെ ‘ലക്ക്‌’ എന്ന ചിത്രത്തിലൂടെയാണ്‌ ബോളിവുഡില്‍ അവതരിക്കാന്‍ ഒരുങ്ങുന്നത്‌. സോഹം ഷാ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ സഞ്‌ജയ്‌ ദത്ത്‌, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളിയായ സന്തോഷ്‌ തുണ്ടിയില്‍ ആണ്‌ ഛായാഗ്രാഹകന്‍
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സരികക്കും ഗൗതമിക്കും ഇടയില് ശ്രുതി ശ്രുതി കമലാഹാസന്‍റെ മകള്‍ ശ്രുതി ഹസന്‍റെ ജീവിതത്തില്‍ കാമുകി ഗൗതമിക്കും ഗാനപരിപാടി ശ്രുതി ആമിര്‍ഖാന്‍റെ ബന്ധു ഇമ്രാന്‍ ഖാന്‍റെ ‘ലക്ക്‌’ സോഹം ഷാ സംവിധാനം ഛായാഗ്രാഹകന്‍ സന്തോഷ്‌ തുണ്ടിയില്‍