കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » പക്രു നിശബ്ദ ചിത്രത്തില്‍ നായകന്‍ !
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
ഉണ്ടപക്രു എന്ന അജയകുമാര്‍
PROPRO
ഗിന്നസ്‌ബുക്കില്‍ ഇടം നേടിയ മലയാളിയുടെ പ്രിയതാരം ഉണ്ടപക്രു എന്ന അജയകുമാര്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നു.

അത്ഭുതദ്വീപിലൂടെ ഏറ്റവും നീളം കുറഞ്ഞ നായകതാരം (76 സെന്റിമീറ്റര്‍ നീളം) എന്ന ബഹുമതിയുമായി ഗിന്നസ്‌ ബുക്കില്‍ ഇടം പിടിച്ച ഉണ്ടപക്രു നിശബ്ദ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍

കന്നഡയില്‍ നിര്‍മ്മിക്കുന്ന 'മിറര്‍ 'എന്ന നിശബ്ദ ചിത്രമാണ്‌ ഉണ്ടപക്രുവിന്‍റെ ജീവിതത്തില്‍ പുതിയ വഴിത്തിരുവാകുന്നത്‌. കഴിഞ്ഞ രണ്ട്‌ ദശകത്തിനിടെ ഇന്ത്യയില്‍ രണ്ടേ രണ്ട്‌ നിശബ്ദ ചിത്രങ്ങള്‍മാത്രമേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളു.

യൂണിവേഴ്‌സല്‍ ഹീറോ കമലാഹാസന്‍ നായകനായി അഭിനയിച്ച ‘പുഷ്‌പകവിമാനം’ തെന്നിന്ത്യയില്‍ വന്‍ വിജയമായിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിച്ച ‘പുരുഷ’ എന്ന ചിത്രമാണ്‌ രണ്ടാമത്തെ നിശബ്ദചിത്രം. ഈ സാഹചര്യത്തില്‍ ഉണ്ടപക്രുവിന്‍റെ നിശബ്ദ ചിത്രത്തിന്‌ ചരിത്രപ്രാധാന്യം ഏറുന്നു.

അമ്മയും അംഗവൈകല്യം സംഭവിച്ച മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ളതാണ്‌ ചി‌ത്രം. പക്രുവിന്‍റെ അമ്മയായി പ്രമുഖ കന്നഡതാരം പത്മ വാസന്തിയാണ്‌ അഭിനയിക്കുന്നത്‌. തമിഴ്‌‌ -തെലുങ്ക്‌ ചിത്രങ്ങളില്‍ ഇതിനോടകം കഴിവ്‌ തെളിയിച്ച ഉണ്ടപക്രു ആദ്യമായാണ്‌ കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

മഞ്‌ജുനാഥ്‌ ആണ്‌ സിനിമ സംവിധാനം ചെയ്യുന്നത്‌. കേരളത്തിലും തമിഴ്‌നാട്ടിലും ഒരേ സമയം ചിത്രം പ്രദര്‍ശനത്തിന്‌ എത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പക്രു നിശബ്ദ ചിത്രത്തില്‍ നായകന്‍ ! മിറര്‍ 'എന്ന നിശബ്ദ ചിത്രമാണ്‌ ഉണ്ടപക്രുവിന്‍റെ തെന്നിന്ത്യയില്‍ ഗിന്നസ്‌ ബുക്കില്‍ ഇടം അത്ഭുതദ്വീപിലൂടെ പുഷ്‌പകവിമാനം’ തമിഴ്‌‌ -തെലുങ്ക്‌ ഉണ്ടപക്രു സിനിമ സംവിധാനം