കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ശ്രീയ ശരണ്‍ തിരക്കിലാണ്
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMPRO
ശ്രീയാ ശരണ് ഒട്ടും സമയമില്ല. തിരക്കിലാണ് ഈ തെന്നിന്ത്യന്‍താരം. സ്ക്രീന് അകത്തും പുറത്തുമായി ഇന്ത്യന്‍ ശ്രദ്ധ കവരുന്ന താരം കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലും എത്തിയിരിക്കുകയാണ്. വിവാദത്തില്‍ തലയിടേണ്ടത് എങ്ങനെ എന്ന് നന്നായി അറിയാവുന്ന ശ്രീയ ഫാഷന്‍ മാസികയായ മാക്‍സിമിന്‍റെ കവറില്‍ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ടു. അതും ബിക്കിനി വേഷത്തില്‍.

മാക്‍സിമിന്‍റെ ജൂണ്‍ ലക്കത്തിലാണ് ശ്രീയയുടെ ബിക്കിനി സൌന്ദര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ നടന്ന ഫോട്ടോ ഷൂട്ടില്‍ ശ്രീയയുടെ സൌന്ദര്യം ക്യാമറയില്‍ പകര്‍ത്തിയത് പ്രസിദ്ധ ക്യാമറാമേന്‍ ഡാരന്‍ സെന്‍റോഫാന്‍റി ആയിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായി മാസികയുടെ കവറില്‍ എത്തുന്ന താരമാകാന്‍ ഇതോടെ ശ്രീയയ്‌ക്ക് കഴിഞ്ഞു.

സ്ക്രീന് വെളിയില്‍ മാസികയുടെ കവറിനായി ബിക്കിനി ധരിച്ച് പോസ് ചെയ്യുന്ന ആദ്യത്തെ തെന്നിന്ത്യന്‍ താരമാണ് ശ്രീയാ ശരണ്‍. ഇന്ത്യന്‍ നടിമാര്‍ ബിക്കിനി ധരിച്ച് ക്യാമറയ്‌ക്ക് മുന്നില്‍ എത്തുന്നത് ഒരു പുതുമയല്ലാതായിരിക്കുന്ന കാലത്ത് ഇഷാ ഡിയോള്‍, കരീന കപൂര്‍, ബിപാഷ നയന്‍ താര എന്നിവരെല്ലാം സിനിമയില്‍ ബിക്കിനി ധരിച്ച താരങ്ങളാണ്.

വിവാദങ്ങളില്‍ പ്രത്യക്ഷപ്പെടുക ശീലമാക്കിയിരുന്ന ശ്രീയ ഇതിനു മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ അല്‍പ്പ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടതും മാധ്യമങ്ങള്‍ കൊട്ടിഘൊഷിച്ചിരുന്നു. രജനീകന്തിന്‍റെ ശിവാജി ദി ബോസിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ശ്രീയയുടെ പരാക്രമങ്ങള്‍ ആര്‍ക്കും ഇഷ്ടമായില്ല. ഒടുവില്‍ രക്ഷപ്പെടാന്‍ താരത്തിനു ക്ഷമ പറയേണ്ടി വന്നു. ശ്രീയയുടെ ഹോളിവുഡ് ചിത്രവും ഉടന്‍ തന്നെ പുറത്തു വരും.

അശോക് അമൃത് രാജിന്‍റെ ഹോളിവുഡ് സിനിമയായ ‘ദി അതര്‍ എന്‍ഡ് ഓഫ് ദി ലൈന്‍‍’ ആണ് ശ്രീയയുടെ ഹോളിവുഡ് ചിത്രം. കൂട്ടത്തില്‍ ‘ഡസ്പ്പറേറ്റ് ഹൌസ് വൈഫ്’ താരം ജെസി മെറ്റ്‌കഫേ ആണ് അഭിനയിക്കുന്നത്. ഈ വര്‍ഷം തിരക്കോട് തിരക്കായ താരം വിക്രത്തിനൊപ്പം ശശി ഗണേശന്‍റെ കന്തസ്വാമിയിലൂടെ വീണ്ടും തമിഴ് പ്രേക്ഷകരെ തേടിയെത്തും. അതിനു പുറമേ ജഗ്ഗു ഭായിയില്‍ ശശരത് കുമാറിന്‍റെ മകളായും ശ്രീയ അഭിനയിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശ്രീയ ശരണ്‍ തിരക്കിലാണ് ശ്രീയാശരണ്‍ തിരക്ക് തമിഴ് സിനിമ കോളിവുഡ് ഹോളിവുഡ് ബോളിവുഡ് ഹിന്ദി സിനിമ