ബോളിവുഡ് സുന്ദരി അയിഷ ടാക്കിയ ഫെമിനിസ്റ്റല്ല! പുരുഷ മേധാവിത്വം തനിക്ക് ഒരു പ്രശ്നമേ അല്ല എന്നും ഫെമിനിസ്റ്റല്ല എന്നും ബോളിവുഡ് സിനിമകളിലെ പുരുഷ മേധാവിത്വത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി അയിഷ പറയുന്നു.
ബാങ്കോക്കില്‍ ഐഐഎഫ്‌എയില്‍ തന്‍റെ പുതിയ ചിത്രമായ ‘ദേ താലി’യുടെ പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു അവര്‍.
“എനിക്ക് മരം ചുറ്റി ഓടുന്നതും ഗാനരംഗങ്ങളും വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലുള്ള രംഗങ്ങളും ഇഷ്ടമാണ്”, അയിഷ തന്‍റെ നയം വ്യക്തമാക്കുന്നു. ചൂടന്‍ രംഗങ്ങള്‍ തനിക്ക് വേണ്ട എന്ന അയിഷയുടെ പ്രഖ്യാപനവും തന്നെ താനാക്കിയ കുക്കന്നൂരിന്‍റെ പുതിയ ചിത്രത്തില്‍ ചുംബനരംഗമുണ്ടായതിനാല്‍ പിന്‍മാറിയതും വാര്‍ത്തയായിരുന്നു.
വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ആക്ഷന്‍ രംഗങ്ങളോട് അയിഷയ്ക്ക് അടങ്ങാത്ത ആഗ്രഹമാണെന്ന് സൂചയുണ്ട്. ഷാരൂഖിന്‍റെ ഡോണില്‍ പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ച വേഷവും ബോളിവുഡിലെ ‘കൊച്ചു കുട്ടി’ ദീപിക പദുക്കോണ്‍ അക്ഷയ് കുമാറിനൊപ്പം ‘ചാന്ദ്‌നി ചൌക്ക് ടു ചൈന’ എന്ന ചിത്രത്തില്‍ കാഴ്ച വച്ച മെയ്യഭ്യാസവും അയിഷയെ കൊതിപ്പിക്കുന്നു എന്നാണ് വാര്‍ത്തകള്‍.
‘ദേ താലി’ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്-അയിഷ, റിതിഷ്, അഫ്താബ്. എന്നാല്‍ റിമി സെന്‍ അവതരിപ്പിക്കുന്ന കഥാപാത്രം രംഗത്ത് എത്തുന്നതോടെ കാര്യങ്ങള്‍ മാറിമറിയുന്നു-സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം വഷളാവുന്നു.