കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ഇന്ത്യയുടെ മാദകത്തിടമ്പ് കത്രീന
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
സ്വപ്നങ്ങളില്‍ നിങ്ങളുടെ മനം കവരുന്നത് കരീനയോ, ബിപാഷയോ, ശില്‍പ്പാഷെട്ടിയോ ആരുമാകട്ടെ. എന്നാല്‍ ഏറ്റവും സെക്‍സിയായ വനിത ആരെന്ന ചോദ്യത്തിന് കത്രീനാ കൈഫെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷന്‍‌മാരുടെയും ഉത്തരം. ഈ അഭിപ്രായം പറയുന്നത് മറ്റാരുമല്ല യുകെയിലെ എന്‍റര്‍ട്യ്ന്‍‌മെന്‍റ് മാസികയാണ്.

സെക്‍സി വനിതയ്ക്കായി ഇന്ത്യന്‍ പുരുഷന്‍‌മാരില്‍ മാസിക സംഘടിപ്പിച്ച സര്‍വേയില്‍ ആണ് കാര്യം വ്യക്തമായത്. ഇന്ത്യയിലെ അഞ്ച് ലക്ഷം പുരുഷന്‍‌മാരാണ് വിതുമ്പുന്ന ചുണ്ടുകളും തിളങ്ങുന്ന കണ്ണുകളും ആകര്‍ഷകമായ ശരീരവടിവുമുള്ള കത്രീനയെ ഏറ്റവും സെക്‍സിയായി കരുതി വോട്ട് ചെയ്തത്.

ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജൂലിയും സ്കാര്‍ലെറ്റ് ജോഹാന്‍‌സണും പാട്ടുകാരി റിഹാനയും മഡോണയുമെല്ലാം രതിദേവതമാരുടെ കാര്യത്തില്‍ ബോളിവുഡ് താരത്തിനു പിന്നിലായിപ്പോയി. ഇന്ത്യന്‍ പുരുഷന്‍‌മാര്‍ പരിഗണിക്കുന്ന മാദകത്തിടമ്പുകളുടെ കാര്യത്തില്‍ ബോളിവുഡ് ഹോട്ട് സുന്ദരി കരീനകപൂറിനെയും കത്രീന ഏറെ പിന്നിലാക്കി.

ലോകത്തിലെ മറ്റ് സെക്‍സി വനിതകളായി ഇന്ത്യന്‍ ആണുങ്ങളുടെ സങ്കല്‍പ്പത്തില്‍ ഉള്ളത് കരീന‍, ദീപികാ പദുക്കോണ്‍, ബിപാഷ, സൂപ്പര്‍ മോഡലുകളായ അഡ്രിയാന ലിമ, ഗിസെലെ ബുണ്‍ഷന്‍ എന്നിവരാണ്. ക്യാറ്റ്സ് എന്നുവിളിക്കുന്ന കത്രീനയുടെ ചിത്രമാണ് ഇന്ത്യന്‍ പുരുഷന്‍‌മാര്‍ക്ക് ഏറെ ഇഷ്ടമായതും. ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്തതും കണ്ടതുമായ വാള്‍പേപ്പര്‍ കാ‍റ്റിന്‍റേതായിരുന്നു എന്ന പറയുമ്പോള്‍ താരത്തിന് തന്നെ അത്ഭുതം.

ആള്‍ക്കാര്‍ തനിക്ക് വോട്ട് ചെയ്യാന്‍ സമയം കണ്ടെത്തി എന്നത സന്തോഷമുള്ള കാര്യമാണെന്ന് കത്രീന മറുപടി പറയുന്നു. കത്രീനയുടെ ആരാധകര്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ എല്ലാ നടീനടന്‍‌മാരെ പോലെ ആരാധകരുമായി ബന്ധപ്പെടാന്‍ ഒരു ബ്ലോഗ് തുടങ്ങാനൊന്നും താരത്തിനു പദ്ധതിയില്ല. ഏറെ നാണക്കാരിയായ തനിക്ക് സിനിമയിലൂടെ അരാധകരിലേക്ക് താല്പര്യമെന്ന് കത്രീന പറയുന്നു. അതേസമയം സെക്‍സിയസ്റ്റായ പുരുഷന്‍‌മാരില്‍ കാമുകന്‍ സല്‍മാനും ഉണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഇന്ത്യയുടെ മാദകത്തിടമ്പ് കത്രീന കരീന ബിപാഷ ശില്‍പ്പാ ഷെട്ടി മഡോണ റിഹാന സ്കാര്‍ലെറ്റ് ജോഹാന്‍സണ്‍ എന്‍റര്‍ട്യ്ന്‍‌മെന്‍റ് മാസിക സെക്‍സി