കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » വിദ്യയുടെ ഭാഷാ പ്രേമം
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PROPRO
മറുനാടന്‍ നടിമാര്‍ രംഗം കീഴടക്കുന്ന സിനിമാ ലോകത്ത് വ്യത്യസ്ത ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന എത്ര നടിമാര്‍ ഉണ്ടാകും? ഈ എണ്ണത്തെ കുറിച്ച് തലപുണ്ണാക്കുന്നവര്‍ ഒന്നറിയുക നിങ്ങള്‍ അങ്ങനെ തയ്യാറാക്കുന്ന പട്ടികയില്‍ ആദ്യം വരിക ബോളിവുഡിന്‍റെ പുതിയ ഹൃദയത്തുടിപ്പ് വിദ്യാബാലനായിരിക്കും.

തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഗുജറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാഷകള്‍ ഏറെക്കുറെ നന്നായി പറയുന്ന വിദ്യ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭാഷയിലൂടെ തന്നെ പ്രതികരിക്കുന്നത് കാണാം. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ കലാകാരന്‍‌മാര്‍ ഉടലെടുത്തിട്ടുള്ളതും ബുദ്ധിമുട്ടുള്ളതുമായ ബംഗാളി മികച്ച രീതിയില്‍ തന്നെയാണ് വിദ്യ കൈകാര്യം ചെയ്യുന്നത്.

വിദ്യയുടെ ബംഗാളി പരിജ്ഞാനം തുടങ്ങിയത് അടുത്ത കാലത്തൊന്നുമല്ല. വളരെ മുമ്പേ തന്നെ പരിണീതാ താരം ബംഗാളി കൈകാര്യം ചെയ്യാന്‍ പഠിച്ചു എന്നതാണ് വസ്തുത. മോഡലിംഗ് കരിയര്‍ തുടങ്ങിയ കാലത്ത് തന്നെ ഏറ്റവും പിന്തുണച്ച ബംഗാളി ഡയറക്‍ടര്‍മാരുമായുള്ള കൂട്ടുകെട്ടാണ് അതിന് വഴിയൊരുക്കിയതെന്ന് വിദ്യ തന്നെ പറയുന്നു.

വിദ്യയുടെ ആദ്യ ഫീച്ചര്‍ ഫിലിം ബംഗാളി ആയിരുന്നു. ജോയ്സെന്‍ ഗുപ്തയ്‌ക്ക് ഒപ്പം അഭിനയിച്ച ഗൌതം ഹാല്‍ദര്‍ ഒരുക്കിയ ഭാലോ തേക്കോ. അതിനു പിന്നാലെ പ്രദീപ് സര്‍ക്കാരിനു കീഴില്‍ പരസ്യങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചപ്പോള്‍ യൂണിറ്റ് മുഴുവനും ബംഗാളികളായിരുന്നെന്നും ഈ മറുനാടന്‍ മലയാളി വ്യക്തമാക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വിദ്യയുടെ ഭാഷാ പ്രേമം വ്യത്യസ്ത ഭാഷകള്‍ തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഗുജറാത്തി, ബംഗാളി, ഹിന്ദി