ബോളിവുഡ് സുന്ദരി ഐശ്വര്യ റായി മാതാവാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് വിട. താന്‍ ഗര്‍ഭിണിയല്ലെന്ന് ആഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഗുര്‍ഗാവനില്‍ വച്ചാണ് ആഷ് മാധ്യമ പ്രതിനിധികളോട് ഇക്കാര്യം വിശദീകരിച്ചത്. ഇവിടെ രാം ഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഈ മുന്‍ ലോക സുന്ദരി.
ആഷ് ഗര്‍ഭിണിയാണെന്നും ഇക്കാര്യം മാധ്യമങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനായി ദുബായില്‍ വാങ്ങിയ ഒരു ബംഗ്ലാവിലേക്ക് താമസം മാറ്റിയെന്നും ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. എന്നാല്‍, ഗര്‍ഭവും ദുബായിലെ ബംഗ്ലാവുമെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ആഷ് തുറന്നടിച്ചു.
ഇപ്പോള്‍ കുട്ടിയെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും അത്തരമൊരു സന്ദര്‍ഭത്തില്‍ അത് മാധ്യമങ്ങളില്‍ നിന്നും മറച്ചുവയ്ക്കില്ല എന്നും ആഷിനൊപ്പമുണ്ടായിരുന്ന അഭിഷേക് ബച്ചനും മാധ്യമപ്രതിനിധികളെ അറിയിച്ചു.
സര്‍ക്കാര്‍ രാജിനെ ചുറ്റിപ്പറ്റിയും ആഷിനെ കുറിച്ച് ഗോസിപ്പ് പരന്നിരുന്നു. ഈ ചിത്രത്തില്‍ തന്‍റെ ‘ലുക്ക്’ വര്‍ദ്ധിപ്പിക്കാനായി 10 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ് വാങ്ങിയെന്നും ബില്ല് നിര്‍മ്മാതാവിന് നല്‍കിയെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന് ആഷ് വ്യക്തമാക്കി.