കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » കൊങ്കണയുടെ മനസ് തിരിച്ചറിയണം
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
കൊങ്കണ റണൌത്ത് സുന്ദരിയും മികച്ച നടിയുമാണ്. എന്നാല്‍ കൊങ്കണയുടെ സുന്ദരമായ് മനസ്സ് കണ്ടവര്‍ ആരുണ്ട്? എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനസ് കൊങ്കണയ്‌ക്കുണ്ടെന്ന് തിരിച്ചറിഞ്ഞ് അടുത്തു കൂടിയിരിക്കുന്നത് സംവിധായകന്‍ മോഹിത് സൂരിയാണ്. കൊങ്കണ നായികയായ പുതിയ ചിത്രം റാസ്-2 ന്‍റെ സംവിധായകനാണ് കക്ഷി.

ആദിത്യ പഞ്ചോളിയുമായി പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ക്ക് നിറം നഷ്ടപ്പെട്ട് തുടങ്ങുന്നതേയുള്ളൂ അപ്പോള്‍ തന്നെ കൊങ്കണ അടുത്ത ആളെ പിടിച്ചെന്നാണ് മോഹിത് സൂരിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഇറക്കിയ കഥ. കഥ സത്യമാണോ എന്ന് ചോദിക്കുന്നതിലൂടെ കൊങ്കണയുടെ മഞ്ഞളിച്ച മുഖം കാണാന്‍ കാത്ത്‌ നിന്ന മാധ്യമങ്ങള്‍ക്കാണ് തെറ്റിയത്.

മോഹിതുമായി പ്രണയത്തിലാണെന്ന് പരക്കുന്ന വാര്‍ത്തകള്‍ താനും അറിഞ്ഞെന്നായിരുന്നു കൊങ്കണയുടെ പ്രതികരണം. എന്നാല്‍ വസ്തുതകള്‍ വളരെ അകലെയാണെന്നും സംവിധായകന്‍റെ നിലവിലെ നായിക ഉദിതാ ഗോസ്വാമിയെ തിരിച്ചു കൊണ്ടുവരാന്‍ താനും സംവിധായകനും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നെന്നും താരം പറയുന്നു.

‘സെഹര്‍’ എന്ന ചിത്രത്തിന്‍റെ റിലീസിംഗുമായി ബന്ധപ്പെട്ട് മോഹിത്‌‌‌സൂരിയുമായി പിണക്കത്തിലാണ് കാമുകി ഉദിതാ ഗോസ്വാമി. തന്‍റെ കരിയര്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലു ആയിരിക്കുന്ന ഉദിത മോഹിതിന്‍റെ വിളി കേള്‍ക്കുന്നുമില്ല. അതേ സമയം തന്നെ ഉദിത തിരിച്ചുവരാന്‍ അതിയായി ആഗ്രഹിക്കുന്ന സൂരി കൊങ്കണയോടൊത്ത് കൂടുതല്‍ ഫ്രീ ടൈം ചെലവഴിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് കൊങ്കണയാണ്.

“ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനായിട്ട് മാത്രം ഞങ്ങള്‍ ഒട്ടേറെ സമയമാണ് ഒന്നിച്ച് ചെലവഴിക്കുന്നത്. എന്നിരുന്നാലും ഇരുവര്‍ക്കും ഇടയില്‍ ഒരു പ്രണയം ഇതുവരെ ഉടലെടുത്തിട്ടില്ല.അതേ സമയം ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഉദിത ഗോസ്വാമിയില്‍ അസൂയ വളര്‍ത്തുകയും ഇരുവരെയും ഒന്നിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.” കൊങ്കണ പറയുന്നു. ഉദിത തിരിച്ചു വന്നാലും ഇല്ലെങ്കിലും കൊങ്കണയെ പോലെ ഒരാള്‍ക്കൊപ്പം ചെലവഴിക്കാനുള്ള സമയം മോഹിത് സൂരി നഷ്ടപ്പെടുത്തുമോ എന്നാണ് അണിയറയില്‍ മാധ്യമങ്ങള്‍ അടക്കം പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ബ്ബോലിവുഡ് മോഹിത് സൂരി ഉദിതാ ഗോസ്വാമി കൊങ്കണയുടെ മനസ് തിരിച്ചറിയണം കൊങ്കണ റണൌത്ത് റാസ്-2