കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ജിയയ്ക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ മടി!
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFM
നായകന്‍ അമീര്‍ ഖാന്‍ ചിത്രീകരണത്തിടെ രണ്ട് തവണ വീണ് പരുക്കുപറ്റിയത് സ്വന്തം ജീവിതത്തിലും ആവര്‍ത്തിക്കേണ്ട എന്ന് കരുതിയാണോ അതോ സ്വതേ ഉള്ള പേടിയാണോ എന്ന് അറിയില്ല, ബോളിവുഡ് സുന്ദരി ജിയ ഖാന്‍ സ്കൂട്ടര്‍ എന്നു കേട്ടാല്‍ മുഖം തിരിക്കുന്നു. ഗജിനിയുടെ ഹിന്ദി റീ മേക്കിന്‍റെ സെറ്റിലാണ് സംഭവം.

ഗജിനിയുടെ ചിത്രീകരണം പുരോഗമിക്കവേ, അമീറിനെ പിന്നില്‍ വച്ച് ജിയ സ്കൂട്ടര്‍ ഓടിക്കേണ്ട ഒരു രംഗം വരുന്നു. സ്കൂട്ടര്‍ എന്നു കേട്ടപ്പോഴേ ജിയയുടെ മുഖം വാടി, അപ്പണി വയ്യെന്നുമായി.

സംവിധായകന്‍ മുരുഗദോസ് എന്ത് പറയാന്‍, അല്ലെങ്കില്‍ പറയുന്നതിന് ഒരു പരിധിയില്ലേ. കാര്യങ്ങള്‍ ഇത്രത്തോളമായപ്പോള്‍ നായകന്‍ ഇടപെട്ടു. ജിയയെ കാര്യം പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമത്തിലായി അമീര്‍ഖാന്‍.

പ്രത്യേക രംഗത്ത് ജിയ തന്നെ സ്കൂട്ടറിന്‍റെ പിന്നില്‍ വച്ച് ഓടിക്കേണ്ടത് സിനിമയുടെ വിജയത്തിന് അത്യാവശ്യമാണെന്ന് അമീര്‍ പറഞ്ഞു. ജിയ വഴങ്ങിയോ? ഇല്ല.

എന്നാല്‍. ഇതൊന്നും അമീറിനെ പിന്തിരിപ്പിച്ചില്ല. അമീറിന്‍റെ സ്ഥിരമായ ഉപദേശം ജീവിതത്തില്‍ അന്ന് വരെ സ്കൂട്ടറില്‍ യാത്ര ചെയ്തിട്ടില്ലാത്ത ജിയയെകൊണ്ട് അത് ഓടിക്കാന്‍ പഠിപ്പിച്ചു.

സ്കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചിട്ടും ചിത്രീകരണ സമയത്ത് ജിയ വീണ്ടും പണിമുടക്കി, സ്കൂട്ടര്‍ സീന്‍ വയ്യെന്നായി. അപകടമുണ്ടായാലോ എന്ന ഭയം തന്നെ മുന്നില്‍! പിന്നീട് വളരെ കഷ്ടപ്പെട്ടാണ് അമീര്‍ ജിയയെ സ്കൂട്ടറില്‍ കയറ്റിയതത്രേ!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അമീര്‍ ഖാന്‍ ഗജിനി ജിയ ഖാന്‍ സ്കൂട്ടര്‍