മൂണ്‍ മൂണ്‍ സെന്നിന്‍റെ സുന്ദരിക്കുട്ടികളായ റിയാ സെന്‍, റയ്‌മാ സെന്‍ സഹോദരിമാരില്‍ ആരാണ് കൂടുതല്‍ സുന്ദരിയെന്നും ആരാണ് കൂടുതല്‍ ഹോട്ട് എന്നും ഒക്കെ നിങ്ങള്‍ തീരുമാനിക്കുക. ഇരുവരും ഒറ്റ നായികമാരായി തന്നെ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ആനന്ദം ചില്ലറയല്ല. അപ്പോള്‍ രണ്ടു പേരും ഒന്നിക്കുമ്പോഴോ?
എന്തായാലും ഈ രണ്ട് സൌന്ദര്യ ധാമങ്ങളും ഒരു ബോളിവുഡ് ചിത്രത്തില്‍ ഒന്നിക്കുകയാണ്. വിക്കി ചോപ്രയുടെ പുതിയ ചിത്രത്തിലാണ് സെന്‍ സഹോദരിമാര്‍ സഹോദരിമാരായി തന്നെ അഭിനയിക്കുന്നത്. ഫൈറ്റ് ക്ലബ്ബെന്നോ മറ്റോ പേര്‍ വന്നേക്കാവുന്ന ചിത്രം അവതരണത്തിലും കഥയിലും ഒക്കെ പുതുമ പരീക്ഷിക്കുന്ന ചിത്രമാണ്.
ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ഇപ്പോള്‍ ഇറ്റലിയില്‍ ഷൂട്ടിംഗിലായിരിക്കുന്ന റയ്‌മ സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചെങ്കിലും താന്‍ ഇതുവരെ കഥ കേട്ടില്ലെന്ന് റയ്‌മാ സെന്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ തന്നെ ഒന്നിച്ച് മുംബൈയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് ഇത് സന്തോഷകരമായ കാര്യമാണെന്ന് റിയ നേരത്തേ പറഞ്ഞിരുന്നു.
മുംബൈയില്‍ ഒരുമിച്ച് താമസിക്കുന്ന തങ്ങളുടെ താല്പര്യങ്ങളും ഏതാണ്ട് ഒരു പോലെയാണെന്നാണ് റിയ പറയുന്നത്. “ഞങ്ങളുടെ സുഹൃത്തുക്കളും ഒന്ന് തന്നെയാണ്. ഞങ്ങള്‍ പരസ്പരം പങ്ക് വയ്‌ക്കാത്ത ഒരു കാര്യവും ഇല്ല. റയ്മ ഇഷ്ടപ്പെടുന്നത് ഞാനും ഇഷ്ടപ്പെടും. അവള്‍ക്ക് ഇഷ്ടമില്ലാത്തതിനെ ഞാനും വെറുക്കും.”
പല ചിത്രങ്ങളിലും രണ്ടു പെര്‍ക്കും രണ്ടായിട്ടാണ് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ ഒരിക്കന്‍ ഒന്നിച്ചുള്ള അവസരം വരുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ജീവിതത്തിലെ പോലെ സഹോദരങ്ങളായി അഭിനയിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും റിയ പറയുന്നു. അപ്രതീക്ഷിതമായി ഒന്നിച്ചു ചേരുന്ന ആറു കഥകളാണ് ചിത്രം പറയുന്നത്.