കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » മല്ലിക സീനത്തിനെ ഓര്‍മ്മിപ്പിക്കുന്നു
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMPRO
ഇന്ത്യന്‍ സിനിമയിലെ സെക്‍സി താരങ്ങള്‍ക്ക് ശക്തമായ ഭീഷണി ഉയര്‍ത്തി കടന്നു വന്ന താരമാണ് മല്ലികാ ഷെരാവത്ത്. സെക്സി വേഷങ്ങള്‍ക്കായി എതറ്റം വരെ പോകാനും മടിയില്ലാത്ത മല്ലിക പഴയകാല സ്വപ്ന റാണിമാരെ സ്ക്രീനില്‍ പുനര്‍ജ്ജനിപ്പിക്കുകയാണ്. മല്ലികയുടെ മാദക റാണിമാരില്‍ ഹെലനും മധുബാലയും സീനത്ത് അമനും ഉണ്ട്.

ആപ് കാ സുരൂരില്‍ മഹ്‌ബൂബാ എന്ന ഡാന്‍സ് നമ്പറിലൂടെ ഹെലനെ ഓര്‍മ്മിപ്പിച്ച മല്ലിക മധുബാലയെയും സീനത്ത് അമനെയും അടുത്തതായി എത്താന്‍ പോകുന്ന പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. മാന്‍ ഗയേ മുഗള്‍ ഇ അസമില്‍ ഒരു പാട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന മല്ലികയുടെ വേഷം കണ്ണ് തള്ളിക്കുന്നതാണെന്നാണ് കേള്‍ക്കുന്നത്.

സ്വതവെ സെക്‍സിയായ മല്ലിക വജ്രം കൊണ്ട് മനോഹരമാക്കിയ വേഷത്തിലാണ് ഡാന്‍സിന്‍റേ ആദ്യ ഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്. സത്യം ശിവം സുന്ദരത്തില്‍ സീനത്ത് അമന്‍ ധരിച്ചതിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വജ്രം കൊണ്ട് മനോഹരമാക്കിയ വേഷ ഭൂഷാദികള്‍ മല്ലികയ്‌ക്ക് വേണ്ടി ഡിസൈന്‍ ചെയ്യുന്നത് ആഷ്‌ലി റോബെല്ലോ ആണ്.

എന്നാല്‍ ഒരു പാട്ടില്‍ കൊട്ടാര നര്‍ത്തകിയുടെ വേഷ ഭൂഷാദിയിലാണ് രണ്ടു പേരെയും മല്ലിക അനുസ്മരിപ്പിക്കുക. ഇത് ധരിക്കുന്നതില്‍ മല്ലികയ്‌ക്കും വിഷമമില്ല. മല്ലികയ്‌ക്ക് ഈ വേഷത്തില്‍ കൂടുതല്‍ മാദകത്വം തോന്നുമെന്ന് ഡിസൈനര്‍മാരും അണിയര പ്രവര്‍ത്തകരും പറയുന്നു. പാട്ടിന്‍റെ രണ്ടാം ഭാഗത്ത് മധുബാലയുടെ വേഷം അണിയുക.

ചിത്രത്തില്‍ മല്ലിക ഉയര്‍ന്ന് വരുന്ന ഒരു കൊട്ടാരം നര്‍ത്തകിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രതില്‍ രണ്ട് തരം വേഷങ്ങള്‍ മല്ലിക അണിയുന്നുണ്ട്. രണ്ടും കൂടുതല്‍ സെക്സിയായിട്ടുള്ളതാണെന്ന് സംവിധായകന്‍ സഞ്ജയ് ചെല്‍ പറയുന്നു. ആഷ്‌ലി റോബെല്ലോയ്‌ക്ക് പുറമേ ഡിസൈനര്‍ അനിതാ ദോംഗ്രേയാണ് മറ്റൊരു വേഷം തയ്യാറാക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഹെലന്‍ സീനത്ത് അമന്‍ ബോളിവുഡ് സെക്‍സി മാദക നടി മല്ലിക സീനത്തിനെ ഓര്‍മ്മിപ്പിക്കുന്നു മല്ലികാ ഷെരാവത്ത് മധുബാല ഹെല ആപ് കാ സുരൂരില്‍ മഹ്‌ബൂബാ