നായികമാരെ അല്പ വസ്ത്രങ്ങളില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ബോളിവുഡ്, ഗ്ലാമറസ് രംഗങ്ങളുടെ കാര്യത്തില്‍ ഹോളിവുഡ് സിനിമകളുടെ പാത തന്നെയാണ് പിന്തുടരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളുടെ കാര്യത്തില്‍ അല്പം കൂടി മുന്നോട്ട് പോകുന്ന ബോളിവുഡ് സൂപ്പര്‍ താരങ്ങളെ ബിക്കിനി വേഷം ഇടുവിക്കാന്‍ മത്സരിക്കുകയാണ്.
കരീന കപൂര്‍, ഇഷാ ഡിയോള്‍, സെലീന ജെയ്‌റ്റ്ലി, എന്നിവര്‍ക്ക് പിന്നാലെ ടൂ പീസ് ബിക്കിനി വേഷം ഇനി അണിയുന്നത് കഹോനാ പ്യാര്‍ ഹേയിലൂടെ അടുത്ത വീട്ടിലെ കുട്ടി പരിവേഷമുള്ള അമീഷാ പട്ടേലാണ്. കഹോ നായില്‍ തന്നെ അല്പ വസ്ത്ര ജ്വരം കാട്ടിയ നടിയുടെ പുതിയ വേഷം ‘തോഡാ പ്യാര്‍ തോഡാ മാജിക്ക്’ ല്‍ ആണ്.
സൈഫ് അലി ഖാനും റാണി മുഖര്‍ജിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലാണ് അമീഷ എത്തുന്നത്. കരീന കപൂര്‍ അടുത്തിടെ തഷനിലും ഇഷാ ഡിയോള്‍ ധൂമിലും ടൂ പീസ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി രംഗം പിടിച്ചടക്കാന്‍ അമീഷയുടെ ഊഴമാണ്.