ഗ്ലാമര്‍ താരങ്ങളായ ജോണ്‍ എബ്രഹാമിന്‍റെയും ഇമ്രാന്‍ ഹഷ്‌മിയുടെയും ഒക്കെ ചുടു ചുംബനങ്ങള്‍ സ്ക്രീനില്‍ കണ്ട് കോരിത്തരിച്ച നിങ്ങള്‍ രജ്പാല്‍ യാദവിന്‍റെ ചുംബന രംഗത്തെ എങ്ങനെയെടുക്കും എന്നറിയില്ല. എന്നാല്‍ കോമഡിയുടെ പുതിയ ആശാനായ രജ്പാല്‍ യാദവും ചുംബന രംഗങ്ങള്‍ക്കായി ചുണ്ടുകള്‍ തേച്ച് മിനുക്കുകയാണ്.
ജോണ്‍ എബ്രഹാം ഹഷ്‌മി ചിത്രം പോലെ തന്നെ ചുംബനരംഗങ്ങളുടെ അതിപ്രസരവുമായി എത്തുന്ന പുതിയ ചിത്രം ടോണി സംവിധാനം ചെയ്യുന്ന ഹാസ്റ്റ് ഹാസ്റ്റി ആണ്. ചിത്രത്തില്‍ രജ്‌പാല്‍ 20-30 ചുംബനം എങ്കിലും നടത്തും എന്നാണ് കേള്‍ക്കുന്നത്. അതും തൊലി വെളുപ്പുള്ള സുന്ദരി പെണ്‍കുട്ടികളെ തന്നെയാണ് രജ്പാല്‍ ചുംബിക്കുന്നത്.
വെളുത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ ചാടിച്ചെന്ന് ചുംബനം കൊടുക്കുകയാണ് ചിത്രത്തില്‍ രജ്പാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഏക ദൌര്‍ബല്യം. രജ്പാലിന്‍റെ ചുംബനങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റ് തന്നെ ആയിരിക്കുമെന്ന് അണിയറക്കാരും പറയുന്നു. ജിമ്മി ഷെര്‍ഗിലും മോഡല്‍ നിഷാ റാവലും മുഖ്യ വേഷത്തില്‍.