ഇത്തവണ തനിക്കെതിരെ അപവാദം പറഞ്ഞു പരത്തുന്ന ടാബ്ലോയ്‌ഡുകളെ അങ്ങനെ വെറുതെ വിടാന്‍ ഓസ്ട്രേലിയയില്‍ നിന്നും ബോളിവുഡില്‍ എത്തിയ താനിയാ സീറ്റ ഉദ്ദേശിച്ചിട്ടില്ല. നിനച്ചിട്ട് പോലുമില്ലാത്ത കാര്യങ്ങള്‍ ഊഹാപോഹമായി തട്ടിവിടുന്ന ചെറിയ വലിയ പത്രങ്ങള്‍ക്കെതിരെ നീതി തേടാന്‍ തന്നെയാണ് താരത്തിന്‍റെ നീക്കം.
മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ എഴുതി തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന മഞ്ഞപ്പത്രങ്ങളോട് നഷ്ട പരിഹാരം ആവശ്യപ്പെടുകയാണ് ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ താനിയ. അഫ്ഗാനിസ്ഥാനിലേക്കുള്ള വിനോദയാത്രയില്‍ ഓസ്ട്രേലിയന്‍ പട്ടാളത്തിന് രസം പകരുന്നതിനായി സീറ്റ കിടക്ക വിരിച്ചെന്നാണ് പത്രങ്ങള്‍ പറഞ്ഞത്.
എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്ന സീറ്റ പറയുന്നത് എല്ലാം പച്ചക്കള്ളം ആണെന്നാണ്. സദാചാര വാദികള്‍ ധാരാളമുള്ള ഇന്ത്യ പോലെയുള്ള ഒരു രാജ്യം ഇത് നിസ്സാരമാക്കി എടുക്കുമോ എന്നും താരം ചോദിക്കുന്നു. ലൈംഗികാപവാദം, കടന്നു കയറ്റം, സദാചാര വിരുദ്ധ പ്രവര്‍ത്തികള്‍ ഒട്ടേറെ പ്രശ്നങ്ങളാണ്. ഇന്ത്യ ഇത് നിസ്സരമായി കരുതില്ലെന്ന് സീറ്റ പറയുന്നു.
സലാം നമസ്തേ, മിസ്റ്റര്‍ ബ്ലാക്ക് ആന്‍ഡ് മിസ്റ്റര്‍ വൈറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് മാത്രമാണ് സീറ്റയുടെ ഇതുവരെയുള്ള അനുഭവ പരിചയം. ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന താന്‍ ബോളിവുഡ് കരിയര്‍ വലിച്ചു നീട്ടാനുള്ള ശ്രമത്തിലാണെന്നാണ് 37 കാരിയായ താരം മൊഴിയുന്നത്.
സീറ്റയുമായി ബന്ധപ്പെട്ട ലൈംഗികാപവാദം പുറത്ത് പോയതിന് പ്രതിരോധ വകുപ്പ് സീറ്റയോട് മാപ്പ് ചോദിച്ചത് ചില ടാബ്ലോയ്‌ഡുകള്‍ പുറത്ത് കൊണ്ട് വന്നതായിരുന്നു വാര്‍ത്തയുടെ ഉറവിടം. 1990 ലെ ടെലിവിഷന്‍ പരിപാടികള്‍ ആയിരുന്ന ഹൂ ഡേര്‍ വിന്‍, ബേവാച്ച്, മിഷന്‍ ഇമ്പ്ലൌസിബിള്‍ തുടങ്ങിയ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ട താരമാണ് സീറ്റ. ബോളീവുഡില്‍ ശ്രദ്ധ നേടാനുള്ള താനിയയുടെ ചെറുകിട നമ്പറാണെന്നാണ് കേള്‍ക്കുന്നത്.
|