കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » പ്രീതി സിന്‍റ തിരക്കിലാണ്
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
PTIPTI
ഐ പി എല്ലില്‍ കിംഗ്സ് ഇലവണ്‍ പഞ്ചാബിന്‍റെ കളി, സ്വന്തം സിനിമകളുടെ ഷൂട്ടിംഗ്, മോഡലായ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ബോളീവുഡ് മുന്‍ നിര നായികമാരില്‍ പെടുന്ന പ്രീതി സിന്‍റ വളരെ തിരക്കിലാണ്. അല്പം പോലും സമയമില്ലാത്ത പ്രീതി ഇതിനിടയില്‍ കിട്ടിയ ഒഴിവുദിനം ചെലവഴിക്കാന്‍ കാനിലേക്ക് പോകുകയാണ്. വെറുതെ പോകുക അല്ല. ചോപ്പാഡ് വാച്ചുകളുടെ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് പ്രീതി ഇത്തവണ കാനില്‍ എത്തുന്നത്.

രണ്ട് വര്‍ഷത്തേക്കാണ് പ്രീതി ചോപ്പാഡിന്‍റെ ബ്രാന്‍ഡ് അംബാസഡറായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അതേ സമയം തന്നെ എല്ലാ വര്‍ഷവും കാനില്‍ എത്തുന്ന പതിവും പ്രീതിക്കുണ്ട്. മുമ്പ് ‘കല്‍ ഹോ നാ ഹോ’, ‘സോള്‍‌‌ജിയര്‍’, ‘ദില്‍ ചാഹതാ ഹൈ’ തുടങ്ങിയ ചിത്രങ്ങളുമായി കാനില്‍ എത്തിയിട്ടുള്ള പ്രീതി ഇത്തവണ ചിത്രങ്ങളൊന്നുമായിട്ടല്ല വന്നിരിക്കുന്നത്.

കാനില്‍ തന്‍റെ ഹര്‍പല്‍ എന്ന ചിത്രം കൊണ്ടുവരണമെന്ന് താല്പര്യമുണ്ടായിരുന്നു എങ്കിലും ചിത്രം റെഡിയായില്ല എന്ന് പ്രീതി പറഞ്ഞു. അതേ സമയം തന്നെ റിതുപര്‍ണ്ണ ഘോഷിന്‍റെ ‘ലാസ്റ്റ് ലീയര്‍’ കാണാന്‍ പോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. കസിന്‍ ഇന്ദറുമൊത്താണ് പ്രീതി കാനില്‍ എത്തുന്നത്. മൂന്ന് ദിവസത്തേക്ക് താരത്തിന്‍റെ ദിനം കവര്‍ന്നിരിക്കുന്നത് ചോപ്പഡ് വാച്ചാണ്.

ചോപ്പാഡിനൊപ്പം ഒരു ഡിന്നറും ഉച്ചയ്‌ക്ക് ശേഷം ഒരു പിക്നിക്കും പദ്ധതിയിട്ടിരിക്കുന്ന താരം ഇന്ത്യയില്‍ എത്തുന്നത് മെയ് 17 നാണ്. അതിനു ശേഷം ഐ പി എല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകും. ഐ പി എല്ലില്‍ ടീമിനെ ഇറക്കിയതുമായി ബന്ധപ്പെട്ടത് തനിക്ക് ഒരു പുതിയ അനുഭവമായിരുന്നെന്നും പ്രീതി വ്യക്തമാക്കുന്നു.

ഐ പി എല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. ഇതൊരു കണ്ണു തുറപ്പിക്കല്‍ ആണെന്ന് കരുതുന്ന പ്രീതി വിവിധ രാജ്യങ്ങളിലുള്ള കളിക്കാരും പ്രായത്തിലുള്ള കളിക്കാരും ഒരു ടീമില്‍ കളിക്കുന്നു എന്നതാണ് പ്രത്യേകതയായി വിലയിരുത്തുന്നത്. ജൂണിയറായ താരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളില്‍ നിന്നും ഒട്ടേറെ പഠിക്കാനും അതോടൊപ്പം തന്നെ അവര്‍ക്ക് കളിക്കാനും അവസരം ലഭിക്കുന്നതായി പ്രീതി വിലയിരുത്തുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രീതിസിന്‍റ ബോളിവുഡ് ക്രിക്കറ്റ് പരസ്യം ചോപ്പേഡ് വാച്ച് ബ്രാന്‍ഡ് അംബാസദര്‍ പഞ്ചാബ് കിംഗ്‌സ് ഐ പി എല്‍ തിരക്കിലാണ്