കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » അക്ഷയ് കുമാറിനു ഡോക്ട്രേറ്റ്
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMIFM
പുരസ്ക്കാരങ്ങളില്‍ പേരില്ലെങ്കിലും ആക്ഷന്‍ താരമാണെങ്കിലും അക്ഷയ് കുമാറിന്‍റെ സിനിമയ്‌ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ വിലമതിക്കപ്പെടുന്നു. കാനഡയിലെ ഒന്‍റാറിയോയിലെ വിന്‍സര്‍ സര്‍വ്വകലാശാല ഇന്ത്യന്‍ ആക്ഷന്‍ കിംഗിന്‍റെ സ്ക്രീനകത്തെ പ്രകടനത്തിനും പുറത്തെ സാമൂഹ്യ സേവനങ്ങളെയും മാനിച്ച് ഡോക്‍ട്രേറ്റ് നല്‍കി.

പ്രത്യേക ഒളിമ്പിക്‍സിനായുള്ള ഇന്ത്യയിലെ എക അംബാസഡറായ 40 കാരനായ അക്കി മിസിസൌഗയിലും വങ്കവേറിലും കുട്ടികള്‍ക്കുള്ള ആശുപത്രി നിര്‍മ്മിക്കാന്‍ പണം സ്വരൂപിക്കുന്നതിന് സഹായിച്ചിരുന്നു.

ഇതിലൂടെ ബിഗ് ബി‍, യാശ് ചോപ്ര, ശബാനാ ആസ്മി, ശില്‍പ്പാ ഷെട്ടി, എന്നിവര്‍ക്ക് ഒപ്പമായിരിക്കുക ആണ് അക്ഷയ് കുമാര്‍. വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദങ്ങള്‍ ലഭിച്ചിട്ടുള്ളവരാണ് ഈ ബോളിവുഡ് നക്ഷത്രങ്ങള്‍.

“കൈകള്‍ വിറയ്‌ക്കുന്നു. എന്‍റെ ജീവിതത്തില്‍ തുടിക്കുന്ന ഒരു ദിനമാണിത്. ” ഒന്‍റാറിയോയിലെ സര്‍വ്വകലാശാല ചാപ്പലില്‍ അവാര്‍ഡ് സ്വീകരിക്കുന്ന വേളയില്‍ അക്ഷയ് കുമാര്‍ വ്യക്തമാക്കി.

മാതാപിതാക്കളുടെ കാല്‍പ്പാടുകളാണ് മക്കളെ വിജയത്തില്‍ കൊണ്ടെത്തിക്കുന്നതെന്ന് ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നതായും ഈ അവസരത്തില്‍ ഓസ്ക്കാര്‍ പോലും തനിക്കൊന്നുമല്ലെന്നും നന്ദി പ്രകാശിപ്പിക്കുന്ന വേളയില്‍ അക്കി പറഞ്ഞു. അക്ഷയ്കുമാര്‍ പുരസ്ക്കാരം സ്വീകരിക്കുമ്പോഴും ഓരോ വാക്ക് പറയുമ്പോഴും ആരാധകര്‍ അലറിവിളിച്ചു.