ബോളിവുഡിലാകെ പ്രണയ കുളിര് നിറയുകയാണ്. കാമുകീ കാമുകന്‍മാര്‍ പരക്കം പായുന്ന ബോളിവുഡില്‍ സ്ക്രീനിലും പുറത്തും പ്രണയം തളിര്‍ക്കുകയും കൊഴിയുകയും ചെയ്യുന്നു. ഏറ്റവും പുതിയതായി പ്രണയത്തില്‍ കുരുങ്ങിയിരിക്കുന്നത് മലയാളി ബന്ധം കൊണ്ട് കേരളീയര്‍ അഭിമാനിക്കുന്ന വിദ്യാ ബാലനാണ്.
സിനിമാ മാധ്യമങ്ങളുടെ കെട്ട് കഥകളോട് അല്പം ഗൌരവമായി തന്നെ പ്രതികരിക്കുന്ന വിദ്യാ ബാലനെ പപ്പരാസി മാധ്യമങ്ങള്‍ കോര്‍ക്കുന്നത് കരീനയുടെ മുന്‍ കാമുകന്‍ ഷാഹിദ് കപൂറുമായി ബന്ധപ്പെടുത്തിയാണ്. എന്നാല്‍ തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമെന്ന പതിവ് നിലപാട് സ്വീകരിക്കുകയാണ് ഇരുവരും.
എന്തായാലും ഇരുവരുടെയും രസതന്ത്രം സിനിമയെ രക്ഷിച്ചേക്കുമെന്നാണ് ഇരുവരും നായികാ നായകന്‍മാരായി അഭിനയിച്ച കിസ്മത്തിന്‍റെ സെറ്റില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. അതേ സമയം തന്നെ സ്ക്രീന് പുറത്തും ഇരുവരും നല്ല ജോഡിയാണല്ലോ എന്ന് ചോദിക്കുന്ന അണിയറ പ്രവര്‍ത്തകരുമുണ്ട്.
പ്രണയം വന്നു ഭവിക്കേണ്ടതാണെന്നാണ് വിദ്യയുടെ നിലപാട്. ഒരു പക്ഷേ ജോര്‍ജ്ജ് ക്ലൂണിയെ പോലെയുള്ള ഒരാളോട് പോലും ശക്തമായ പ്രണയം തോന്നാമെന്നും വിദ്യ പറയുന്നു. അതേ സമയം ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുമായി ഷാഹിദ് കപൂര്‍ മണിക്കൂറുകളോളം സംസാരിച്ച വാര്‍ത്തകളും ആരാധകരുടെ കണ്ണ് തള്ളിച്ചു.
വിദ്യയുടെയും ഷാഹിദിന്‍റെയും കാര്യം ഇതാണെങ്കില്‍ രണ്‍ബീറുമായുള്ള പ്രണയത്തിന്‍റെ കാര്യത്തില്‍ ശക്തമായ നിലപാട് തന്നെ എടുക്കുകയാണ് പുതിയ താരോദയം ദീപികാ പദുക്കോണ്‍. ഒരു റീയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറായി ഗള്‍ഫിലെത്തിയ ദീപിക തനിക്ക് ഒരു ബോയ്ഫ്രണ്ടേ ഉള്ളൂ അത് രണ്‍ബീറാണെന്ന് ഗള്‍ഫ് പത്രങ്ങളോട് വെളിപ്പെടുത്തിയിരിക്കുക ആണ്. ഈ ബന്ധത്തില്‍ താന്‍ തൃപ്തയാണെന്നും ദീപിക വ്യക്തമാക്കി.
അതേ സമയം വെറ്ററന്‍ ആക്ടര്‍ സെയ്ഫുമായി ഹൃദയബന്ധം ശക്തമായ കരീന കപൂറാകട്ടെ പ്രണയം ആഘോഷിക്കുന്നു. കാമുകീ കാമുകന്‍മാര്‍ തഷനായി തുര്‍ക്കിയില്‍ ആടിപ്പാടിയ ശേഷം ഇന്ത്യയില്‍ എത്തി. മൂന്നാമത്തേതാണെങ്കിലും സൈഫിന്‍റെ പുതിയ പ്രണയിനിയെ അമ്മ ഷര്‍മ്മിളാ ടാഗോറിനും ക്ഷ പിടിച്ചു. കരീനയും സെയ്ഫും മികച്ച ജോഡികളാണെന്ന് പറയുന്ന ഷര്‍മ്മിളാ ടാഗോര്‍ അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ആശംസിക്കുന്നത്.
|