പ്രധാന താള്‍ > വിനോദം > സിനിമ > കാര്യം നിസ്സാരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാജോളിന് തിരക്കഥ പോര!
IFM
ബോളിവുഡില്‍ മിന്നിത്തിളങ്ങി നിന്ന അവസരത്തില്‍ കുടുംബമെന്നും കുട്ടിയെന്നും പറഞ്ഞ് വീട്ടിനുള്ളില്‍ ഒതുങ്ങരുതായിരുന്നു എന്നാവും കാജോള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കുട്ടിയും കുടുംബവുമായി കഴിഞ്ഞ ശേഷം ഫനായിലൂടെ ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും ഈ നടിക്ക് ഒരു പൂര്‍ണത അനുഭപ്പെടുന്നില്ല.

ഇപ്പോഴാവട്ടെ, തിരക്കഥ ഇഷ്ടപ്പെടാത്തതുമൂലം വന്‍ ബാനറുകളുടെ പോലും ഓഫറുകള്‍ നിരസിക്കുകയാണ് കാജോള്‍. ഭര്‍ത്താവ്, അജയ് ദേവ്‌ഗണിന്‍റെ ആദ്യ സംവിധാന സംരഭമായ ‘യു മീ ഔര്‍ ഹം’ ല്‍ വേഷമിട്ടു എങ്കിലും അതുകഴിഞ്ഞ് വന്ന രാജ് കുമാര്‍ ഹിരാനിയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു.

ബോളിവുഡിലെ പ്രശസ്തമായ കരന്‍ ജോഹര്‍ എന്ന പേരിനോടു പോലും കാജോള്‍ വേണ്ടത്ര മമത കാണിച്ചിട്ടില്ല എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഖാന്‍ എന്ന ചിത്രത്തില്‍ കിംഗ് ഖാന്‍ ഷാരൂഖിനൊപ്പമായിരുന്നത്രേ കാജോളിനെ നിശ്ചയിച്ചിരുന്നത്.

പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത വേഷങ്ങളാണ് തന്നെ തേടിയെത്തുന്നത് എന്നാണ് കാജോളിന്‍റെ പരാതി. പ്രാധാന്യമുള്ള വേഷമായാല്‍ സ്വീകരിക്കാന്‍ മടിയില്ല. എന്നാല്‍, അപ്രധാന വേഷങ്ങള്‍, എത്ര വലിയ ബാനറിന്‍റേതായാലും വേണ്ട എന്നാണ് ഈ നടിയുടെ തീരുമാനം.

ഇപ്പോള്‍ അജയ്‌യുടെ തന്നെ “ ടൂണ്‍‌പുര്‍ കാ സൂപ്പര്‍ ഹീറോ” എന്ന അനിമേഷന്‍ ചിത്രത്തിന്‍റെ ജോലിയിലാണ് കാജോള്‍. ഇതിലെ തന്‍റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്ന തിരക്കിലാണ് ഈ ‘ദില്‍ വാലേ ദുല്‍ഹുനിയ ലേ ജായേംഗെ’ സുന്ദരി.
കൂടുതല്‍
രാഖി വീണ്ടും വാര്‍ത്തകളില്‍
‘മുള്ളിനെ ബ്ലോഗ് കൊണ്ടെടുക്കാന്‍’ ബച്ചന്‍
ദീപികയ്‌ക്ക് സമയമില്ല
ഖാന്‍ സഹോദരങ്ങള്‍ വീണ്ടും
ബാദ്ഷായും രജനിയും ശീതസമരത്തില്‍?
മല്ലികയെ അവഗണിക്കാന്‍ വരട്ടെ!