രാഖി സാവന്തിന് വിവാദങ്ങളില്‍ സ്ഥാനം പിടിക്കാന്‍ അത്ര സമയമൊന്നും വേണ്ട. ആരുമായും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുന്ന ഈ താരവും കൂട്ടുകാരിയുമായുള്ള പിണക്കമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍.
സ്വന്തം കൂട്ടുകാരനെ ഫ്ലാറ്റില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയ നാച്ബലിയേ ഫെയിം രാഖിസാവന്തും മാദക ചലനങ്ങളിലൂടെ ബോളിവുഡിനെ ത്രസിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കാശ്മീര ഷായുമാണ് കൊമ്പുകോര്‍ക്കുന്നത്. ഇവര്‍ പണ്ടുമുതല്‍ക്കേ അത്ര രസത്തിലായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ‘നാച് ബലിയേ’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വച്ച് തുടങ്ങിയ ഉടക്ക് ഇവര്‍ ഇതുവരെയും ഉപേക്ഷിക്കാന്‍ തയ്യാറായില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ ഒരു പരിപാടിയുടെ ഷൂട്ടിംഗിനു മുമ്പ് റിഹേഴ്സല്‍ നടത്താന്‍ രാഖി തന്നെ മന:പൂര്‍വ്വം അനുവദിച്ചില്ല എന്ന് കാഷ്മീര പരാതിപ്പെടുന്നു.
വെള്ളിയാഴ്ച നടരാജ് സ്റ്റുഡിയോയില്‍ റിഹേഴ്സലിനായി ചെന്നതായിരുന്നു കശ്മീര. എന്നാല്‍, രാഖി സ്റ്റുഡിയോയിലെ ജോലിക്കാരെ സ്വാധീനിച്ച് തനിക്ക് റിഹേഴ്സല്‍ ഹാളില്‍ പ്രവേശനം നല്‍കിയില്ല എന്ന് കശ്മീര പറയുന്നു.
സ്റ്റുഡിയോയില്‍ വച്ച് രാഖിയുമായി കണ്ടുമുട്ടാനിടവന്നും എന്നും രാഖിയോട് വളരെ സൌഹാര്‍ദ്ദമായി പെരുമാറിയെന്നും കശ്മീര പറയുന്നു. എന്നിട്ടും ഈ പഴയ കൂട്ടുകാരി തന്നോട് ക്രൂരത കാട്ടി എന്നാണ് കശ്മീരയുടെ വാദം. എന്തായാലും രാഖിയെ വെറുതെ വിടാന്‍ ഒരുക്കമല്ലെന്നും ഈ ബോളിവുഡ് മാദകത്വം ആണയിടുന്നു.
എന്നാല്‍, സ്റ്റുഡിയോയില്‍ വച്ച് കശ്മീരയെ കണ്ടിട്ടേയില്ല എന്നാണ് രാഖിയുടെ വാദം. എന്നാല്‍, തന്നെ കണ്ടയുടന്‍ റിഹേഴ്സലിനെത്തിയതാണെന്ന് മനസ്സിലാക്കിയ രാഖി അത് തടയാന്‍ സ്വാധീനമുപയോഗിക്കുകയായിരുന്നു എന്നാണ് കശ്മീര പറയുന്നത്. എന്തായാലും ഈ യുദ്ധം നീളുമെന്ന് ഉറപ്പായി ക്കഴിഞ്ഞു.
|