ബിഗ്ബ്രദര്‍ ഷോയിലൂടെ തരംഗം സൃഷ്ടിച്ച ശില്‍പ്പ ഷെട്ടിയുടെ കാലം കഴിയുകയാണോ? ശില്‍പ്പയ്ക്ക് പകരം ബോളിവുഡിലെ സെക്സി സുന്ദരിമാര്‍ അരങ്ങു തകര്‍ക്കുന്ന കാലം വരുന്നു എന്നാണ് നിലവിലെ സൂചന.
ബിഗ്ബ്രദര്‍ ഷോയ്ക്ക് ശേഷം ശില്‍പ്പയെ മനോഹരമായി മാര്‍ക്കറ്റ് ചെയ്തുവരുന്നത് നിര്‍മ്മാതാവായ ഫര്‍ഹത് ഹുസൈനാണ്. ബ്രിട്ടനിലെമ്പാടും ബോളിവുഡ് ഷോകള്‍ സംഘടിപ്പിക്കുന്നതും ഇദ്ദേഹം തന്നെയാണ്. എന്നാല്‍, അടുത്തകാലത്തായി ലാറ ദത്ത, ബിപാഷ, പ്രിയങ്ക ചോപ്ര എന്നീ നടിമാരുമായി കരാറില്‍ എത്താന്‍ ഫര്‍ഹത് ശ്രമം നടത്തുന്നു എന്നാണ് വാര്‍ത്തകള്‍.
ഇതിന് ശക്തമായൊരു കാരണവും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ശില്‍പ്പ തന്‍റെ പ്രതിഫലതുക കുത്തനെ കൂട്ടിയത്രേ. ശില്‍പ്പയുടെ മാതാവ് സാമ്പത്തിക കാര്യങ്ങള്‍ നേരിട്ടു നിയന്ത്രിക്കാന്‍ തുടങ്ങിയതാണ് കുഴപ്പമായത്. അവര്‍ ആദ്യം സമ്മതിച്ചിരുന്ന തുകയുടെ മൂന്നിരട്ടി വരെയാണ് കൂട്ടിച്ചോദിക്കുന്നതെന്ന് ബോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബോളിവുഡ് ഷോയ്ക്ക് വേണ്ടിയുള്ള കരാര്‍ മൂന്ന് ഭാഗങ്ങളായാണ് ശില്‍പ്പ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഭാഗം കഴിഞ്ഞപ്പോഴേ അവര്‍ മൂന്ന് കോടി രൂപ കൈപ്പറ്റി. ബാക്കിയുള്ള ഭാഗങ്ങള്‍ക്ക് 12 കോടി ആവശ്യപ്പെടുകയും ചെയ്യുന്നു!
എന്തായാലും, ഇത് തുടരാനാവില്ല എന്ന നിലപാടിലാണത്രേ ഫര്‍ഹത്. ശില്‍പ്പയെ പോലെതന്നെ ലാറ ദത്തയും ബിപാഷയും പ്രിയങ്ക ചോപ്രയും വിദേശ വേദികളില്‍ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തരാണെന്ന് തെളിയിച്ചിട്ടുമുണ്ട്. എന്തായാലും ശില്‍പ്പയുടെ ഗ്ലാമര്‍കാലം പ്രതിഫലത്തില്‍ തട്ടി ഉടയുമോ എന്ന് കാത്തിരുന്നു കാണാം!