കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » രാഖിയുടെയും ‘ഹൃദയം തകര്‍ന്നു’
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFM
ബോളിവുഡ് സ്വപ്ന സുന്ദരി രാഖി സാവന്ത് വാര്‍ത്തകളില്‍ നിന്ന് വാര്‍ത്തകളിലേക്കുള്ള സഞ്ചാരം തുടരുകയാണ്. ‘നാച് ബലിയേ’യില്‍ കാമുകനുമൊത്ത് റണ്ണര്‍ അപ് ആയ ഈ ‘ഐറ്റം ഗേള്‍’ ഇപ്പോള്‍ കാമുകന്‍റെ കാര്യത്തില്‍ ദു:ഖിതയാണ്, രാഖി കാമുകന്‍ അഭിഷേക് അവാസ്തിയെ പുറത്താക്കി.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വളരെ നല്ല ബന്ധത്തിലായിരുന്നു രാഖിയും അഭിഷേകും. ഇവര്‍ രണ്ടുപേരുമൊത്ത് ‘നാച് ബലിയേ 3’ല്‍ ഫൈനല്‍ റൌണ്ടില്‍ എത്തുകയും ചെയ്തിരുന്നു. അരങ്ങിലും ജീവിതത്തിലും ഒരേ അഭിപ്രായക്കാരായ ഇവര്‍ പിരിയാന്‍ കാരണമെന്തെന്ന് വ്യക്തമല്ല.

എന്തായാലും, തിങ്കളാഴ്ച രാത്രി ഇവര്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക് നടന്നു. വഴക്കിനൊടുവില്‍ മുംബൈയിലെ തന്‍റെ ഫ്ലാറ്റില്‍ നിന്ന് രാഖി കാമുകനെ പുറത്താക്കുകയും ചെയ്തു. ഈ ഫ്ളാറ്റില്‍ രാഖിക്കൊപ്പമായിരുന്നു അഭിഷേക് താമസിച്ചിരുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവര്‍ തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല എന്നും. രാഖിക്ക് അഭിഷേകിന്‍റെ സമീപനത്തില്‍ സംശയമുണ്ടായിരുന്നതായും ബോളിവുഡില്‍ വാര്‍ത്ത പ്രചരിച്ചിരിക്കുന്നു.

പിരിഞ്ഞു എന്ന് ഇരുവരും സമ്മതിക്കുന്നുണ്ട്. മാ‍നസികമായി വളരെയധികം വേദന അനുഭവിക്കുന്നതിനാല്‍ ഇപ്പോള്‍ ഇതെകുറിച്ച് വിശദീകരിക്കാനാവില്ല എന്നാണ് രാഖി പ്രതികരിച്ചത്.

2006 ലെ ബിഗ് ബോസ് ഷോയില്‍ വച്ചായിരുന്നു രാഖി തന്‍റെ ഇഷ്ടം അഭിഷേകിനെ അറിയിച്ചത്. ഷോയില്‍ നിന്ന് പുറത്തായ ശേഷം ഇവര്‍ ഒരുമിക്കുകയായിരുന്നു. പിന്നീട് നടന്ന ഷോകള്‍ക്കെല്ലാം രാഖി അഭിഷേകിന്‍റെ ഉപദേശം സ്വീകരിച്ചിരുന്നു.

ഇരുവര്‍ക്കും ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചിരിക്കുമ്പോഴാണ് ഈ അടിച്ചുപിരിയല്‍. ഷോയില്‍ പങ്കേടുക്കുമെന്നു തന്നെയാണ് രാഖിയുടെ നിലപാട്. എന്നാല്‍, അഭിഷേക് ഷോയില്‍ പങ്കെടുക്കുമോ എന്നചോദ്യത്തിന് ‘അതെ കുറിച്ച് അറിയില്ല’ എന്നായിരുന്നു രാഖിയുടെ മറുപടി.