കത്രീന കൈഫ് രോഷത്തിലാണ്. സല്‍മാന്‍ ഖാന്‍ തന്നെ തല്ലിയെന്ന വാര്‍ത്തയാണ് ഈ ബോളിവുധ് ധാമം ആകെ ചൂടാവാന്‍ കാരണം
ബാന്ദ്രയിലെ ഒരു കോഫീ ഷോപ്പില്‍ കത്രീന-സല്ലു ജോഡികള്‍ സന്ദര്‍ശനം നടത്താറുണ്ട്. സ്ഥിരം സന്ദര്‍ശകരായ ഇവര്‍ക്കായി പ്രത്യേകം സിറ്റ് റിസര്‍വ് ചെയ്തിടാനും ബാന്ദ്രയിലെ കോഫീഷോപ്പുടമ മറക്കാറില്ല. അടുത്തകാലത്ത് ഇവിടെയെത്തിയ താരജോഡികള്‍ ഒന്നും രണ്ടും പറഞ്ഞ് ഉടക്കായി എന്നും സല്‍മാന്‍ കത്രീനയെ തല്ലി എന്നും ഒരു കുട്ടിപത്രത്തില്‍ വാര്‍ത്ത വന്നു.
കത്രീന യാഷ്‌രാജിന്‍റെ പുതിയ ചിത്രത്തില്‍ ജോണ്‍ അബ്രഹാമുമൊത്ത് അഭിനയിക്കാന്‍ തീരുമാനിച്ചതാണത്രേ അടിയില്‍ കലാശിച്ച വഴക്കിനു കാരണം. സല്‍മാനും ജോണും തമ്മിലുള്ള ഉടക്കാണ് ഇതിന് സല്‍മാനെ പ്രേരിപ്പിച്ചതെന്നും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു.
എന്നാല്‍, കത്രീന ഈ വാര്‍ത്ത വന്നത് അറിഞ്ഞ് പെണ്‍ സിംഹത്തെ പോലെ ചീറുകയാണ്. ഇത് തന്‍റെ ഉയര്‍ച്ചയില്‍ അസൂയ ഉള്ള ആരോ കെട്ടിച്ചമച്ചതാണെന്നാണ് ഈ ബോളിവുഡ് സുന്ദരിയുടെ അഭിപ്രായം. ബാന്ദ്ര കോഫീ ഹൌസില്‍ വച്ച് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പരിചയപ്പെട്ട് ഇതുവരെയായും സല്ലു തന്‍റെ നേര്‍ക്ക് കൈ ഉയര്‍ത്തിയിട്ടില്ല എന്നും കത്രീന പറയുന്നു.
സല്‍മാന്‍റെ പൂര്‍വകാലത്തെ കുറിച്ച് നന്നായി ധാരണയുള്ള ആരോ ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവര്‍ക്ക് എന്തായാലും സദുദ്ദേശമല്ല ഉളളതെന്നും കത്രീന പറയുന്നു.
സല്‍മാനുമായി ദീര്‍ഘനാളായി തുടരുന്ന ബന്ധമുണ്ടെങ്കിലും കത്രീന ഇതുവരെയും ഇക്കാര്യം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നായിരുന്നു കത്രീനയുടെ വാദം. ഇപ്പോള്‍, എല്ലാം വ്യക്തമായി മാധ്യമങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞ സംതൃപ്തിയിലാണ് അവര്‍.