കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ഗോവിന്ദ അടിച്ചാല്‍ 15 ലക്ഷം രൂപ!
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFM
സൂപ്പര്‍ താരങ്ങള്‍ നല്‍കുന്ന അടിക്കും വില വളരെ കൂടുതലാണ്. ഇക്കാര്യം ബോളിവുഡ് സൂപ്പര്‍ താരം ഗോവിന്ദ ഒരേ ഒരു അടിയിലൂടെ തെളിയിച്ചിരിക്കുകയാണ്!

ബുധനാഴ്ച ഉച്ചതിരിഞ്ഞ് കുമാര്‍ മങ്കാദിന്‍റെ ‘മണി ഹൈ തോ ഹണി ഹൈ’ എന്ന സിനിമയുടെ സെറ്റാണ് ലക്ഷങ്ങള്‍ വിലമതിച്ച അടിക്ക് വേദിയായത്. ഷൂട്ടിംഗ് സെറ്റിലേക്ക് അതിക്രമിച്ചു കടന്ന ഒരാള്‍ക്കിട്ട് ഗോവിന്ദ തല്ലി. അതോടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തു.

രണ്ട് മണിക്കൂറിനു ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചു എങ്കിലും ഗോവിന്ദയെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ലായിരുന്നു. വ്യാഴാഴ്ചയും ഇതേ അവസ്ഥ ഗോവിന്ദയില്‍ നിന്ന് ഒരു വിവരവുമില്ലെന്ന് മാത്രമല്ല അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്തിനോക്കിയതു പോലുമില്ല. വ്യാഴാഴ്ച വരെ ഷൂട്ടിംഗ് ശരിയായി നടക്കാത്തതിന് നിര്‍മ്മാതാവ് കുമാര്‍ മങ്കാദിന് നഷ്ടമായത് 15 ലക്ഷം!

ഒരു മസാല ഗാന രംഗമായിരുന്നു വ്യാഴാഴ്ച ഷൂട്ട് ചെയ്യാനിരുന്നത്. എന്നാല്‍, ഗോവിന്ദ ഇല്ലാത്തതിനാല്‍ ഒരു ഷോട്ടു പോലും എടുക്കാന്‍ സാധിച്ചില്ല. സെറ്റിലെ മുഴുവന്‍ അംഗങ്ങളും ഗോവിന്ദയ്ക്കായി കാത്തിരുന്നു എങ്കിലും ഒരു വിവരവും ലഭിച്ചതുമില്ല.

സെറ്റിന് ദിവസം 8-9 ലക്ഷം വരെയാണ് ദിവസവാടക. ജനുവരി 20 വരെ മാത്രമേ സാങ്കേതിക വിദഗ്ധരെ ബുക്കു ചെയ്തിട്ടുള്ളൂ എന്നും ഒരു ക്രൂ അംഗം പറയുന്നു. ഇതൊന്നും പോരാത്തതിന് സെലീന ജയ്റ്റ്‌ലി, അഫ്താബ്, ഉപന്‍ പട്ടേല്‍ തുടങ്ങിയ താര നിരകളുടെ മറ്റ് ചെലവുകളും നിര്‍മ്മാതാവിന് വെറുതെ വഹിക്കേണ്ട അവസ്ഥയാണിപ്പോള്‍.

സംവിധായകന്‍ ഗണേശ് ആചാര്യ ഗോവിന്ദയുടെ ഈ സമീപനത്തില്‍ എന്തു നിലപാട് എടുക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ്. എന്നാല്‍, തന്‍റെ അസൌകര്യം സംവിധായകനെ നേരത്തെ തന്നെ അറിയിച്ചു എന്ന നിലപാടിലാണ് ഗോവിന്ദ.