ഏക്‍ത കപൂറിന് ആരെയും അത്ഭുതപ്പെടുത്താന്‍ അധിക സമയമൊന്നും വേണ്ട. പരിചയക്കാര്‍ക്ക് എന്തെങ്കിലും പ്രതിസന്ധികള്‍ ഉണ്ടായാല്‍ പറ്റുമെങ്കില്‍ ഏക്‍ത ഒരു കൈ സഹായിക്കുകയും ചെയ്യും
പ്രീതി ഗുപ്തയെന്ന മിനി സ്ക്രീന്‍ സുന്ദരി ഏക്‍തയുടെ കനിവ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. പ്രീതിക്ക് ഇപ്പോള്‍ ജാതക പ്രകാരം രാഹുര്‍ ദശയാണത്രേ. ഈ ദശാകാലം അതിന്‍റെ എല്ലാ കഷ്ടതകളും തന്‍റെ മേല്‍ ചൊരിഞ്ഞിരിക്കുകയാണെന്ന് പ്രീതി സംസാര മധ്യേ ഏക്‍തയോട് പറഞ്ഞു.
രാഹുര്‍ ദശയാണെന്ന് ജ്യോതിഷി പറഞ്ഞതുമുതല്‍ പ്രീതി ആകെ താളം തെറ്റിയിരിക്കുകയാണ്. കസ്തൂരി, കഹാനി ഖര്‍ ഖര്‍ കി എന്നീ പരമ്പരകളിലെ അഭിനയം ഇതുമൂലം അവതാളത്തിലാവുന്നോ എന്നും ഈ പതിനേഴുകാരി സംശയിക്കുന്നു.
ജ്യോതിഷത്തെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്ന ഏക്‍ത രണ്ട് ദിവസത്തിനുള്ളില്‍ പ്രീതിക്ക് ഒരു സമ്മാനമെത്തിച്ചു-ഒരു കറുത്ത പട്ടിക്കുട്ടി! ഇത് കണ്ട് പ്രീതി വളരെയധികം സന്തോഷത്തിലാണെന്നാണ് വാര്‍ത്തകള്‍.
കറുത്ത പട്ടിക്കുട്ടി രാഹുര്‍ ദശയെ എത്ര മാത്രം തടഞ്ഞ് നിര്‍ത്തുമെന്ന് അറിയില്ല എന്ന് പറയുന്ന പ്രീതിക്ക് സമ്മാനം ലഭിച്ചതുമുതല്‍ മാനസികമായി വളരെ അനായാസത തോന്നുന്നു എന്നാണ് വെളിപ്പെടുത്തിയത്. എന്തായാലും ഏക്‍തയുടെ പരിഹാരം ഫലിച്ചു എന്നു തന്നെയാണ് ബോളിവുഡിലെ സംസാരം.
ബുദ്ധമതക്കാരിയായ പ്രീതി ദശാകാലത്തെ മറികടക്കാന്‍ സമ്മാനമായി ലഭിച്ച പട്ടിക്കുട്ടിക്കു പിന്നാലെയാണ് സദാസമയവും. പട്ടിക്കുട്ടിക്ക് നല്ലൊരു പേരിനായി ഇപ്പോഴും അവര്‍ തെരച്ചില്‍ തുടരുകയാണ്. ഏക്‍തയാവട്ടെ കൂട്ടുകാരിയെ അത്ഭുതപ്പെടുത്താന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലും!