കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » സമീര രാമായണം പഠിക്കുകയാണ്
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
sameera reddy
PROPRO
തിരക്കുകള്‍ അല്‍പ്പം കുറഞ്ഞിരിക്കുന്ന ബോളീവുഡ് താരം സമീരാ റെഡ്ഡി ഇപ്പോള്‍ എന്തു ചെയ്യുകയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? രാമായണം പഠിക്കുന്ന തിരക്കിലാണ് സമീരയിപ്പോള്‍. പെട്ടെന്നു ദൈവ വിശ്വാസിയായതു കൊണ്ടൊന്നുമല്ല സമീര രാമായണ പാരായണത്തില്‍ മുഴുകിയിരിക്കുന്നത്. സീതാദേവിയെ നന്നായി മനസ്സിലാക്കാനാണത്രേ.

രാമായണം സംബന്ധിച്ച് അടുത്ത കാലത്ത് ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ടോ എന്നും നിങ്ങള്‍ സംശയിച്ചേക്കാം. എന്നാല്‍ മഹായോദ്ധ രാമ എന്ന ആനിമേഷന്‍ ചിത്രത്തില്‍ സീതയ്‌ക്ക് ശബ്ദം കൊടുക്കുന്നതിനാണ് സമീര രാമായണം വായിക്കുന്നത്. സീതയ്‌ക്ക് ശബ്ദം കൊടുക്കുമ്പോള്‍ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ഭാവത്തിനു കൂടുതല്‍ മിഴിവ് തോന്നുമത്രേ.

റെയ്സാദാ രോഹിത് ജയസിംഗ് വൈദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ആഴ്ച ആദ്യം മുതല്‍ സമീര ശബ്ദം കൊണ്ട് സീതയായി മാറും. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്‍ഷന്‍ ജോലികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രാമായണം വായന തന്‍റെ ജോലി കൂടുതല്‍ മെച്ചമാക്കുമെന്ന വിശ്വാസത്തിലാണ് സമീര. സമീരയിലാണ് നിര്‍മ്മാതാവിന്‍റെ വിശ്വാസവും.