രാഖി സാവന്ത് അങ്ങനെയാണ് എപ്പോഴും മാധ്യമങ്ങള്‍ക്ക് പറയാന്‍ എന്തെങ്കിലും നല്‍കിക്കൊണ്ടിരിക്കും. പോപ് താരം ഡാളര്‍ മെഹന്ദിയുടെ സഹോദരന്‍ മികാ ഒരു വേദിയില്‍ വച്ച് രാഖിയെ പരസ്യമായി ചുംബിച്ചതു തന്നെ മാധ്യമങ്ങള്‍ക്ക് വലിയ കാര്യമായിരുന്നു. പിന്നാലെ രാഖി ഉണ്ടാക്കിയ പുകിലുകളും മാധ്യമങ്ങള്‍ ആഘോഷിച്ചു.
എന്തായിരുന്നാലും അതിന്‍റെ പുക്കേറുകള്‍ അവസാനിച്ചതേയുള്ളൂ. തൊട്ടു പിന്നാലെ പുതിയ വാര്‍ത്ത രാഖി ഉണ്ടാക്കിക്കഴിഞ്ഞു. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ‘നാച്ച് ബാലിയേ’ നടത്തിയ സ്റ്റാര്‍ പ്ലസിനാണ് രാഖിയുടെ ഇപ്പോഴത്തെ കോപത്തിന് ഇരയാകേണ്ടി വന്നിരിക്കുന്നത്. ചാനല്‍ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് രാഖി പരാതി നല്‍കിയിരിക്കുകയാണ്.
ഒഷിവാരാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ചാനല്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഫൈനലില്‍ വിജയം കണ്ടെത്തുന്നതില്‍ നിന്നും തടഞ്ഞു എന്നാണ്. എന്നാല്‍ ഇതുവരെ താരം പോലുമായിട്ടില്ലാത്ത രാഖി പ്രശസ്തിക്കു വേണ്ടി നടത്തുന്ന വെറും സ്റ്റണ്ടുകളാണെന്നാണ് ചാനലിന്‍റെ പ്രവര്‍ത്തകരുടെ വാദം.
രാഖി ഇക്കാര്യത്തില്‍ യാതൊന്നും തങ്ങളുമായി സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് അവര്‍ വെറുതെ പറയുക മാത്രമേ ചെയ്തിട്ടുള്ളെന്നും ചാനല്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ പബ്ലിസിറ്റിക്കു വേണ്ടി രാഖി നടത്തുന്ന സ്റ്റണ്ടുകളാണെന്നു മനസ്സിലാക്കാമെന്നുമാണ് സ്റ്റാര്‍ പ്ലസിന്‍റെ ജനറല്‍ മാനേജര്‍ കേതന്‍ ആദ്യ നാഥ് പറയുന്നത്.
ഇപ്പോള്‍ വരെ പരാതിയില്ലാതിരുന്ന രാഖി അവസാന റൌണ്ടില്‍ പുറത്തായതോടെ തങ്ങളെ ചതിയില്‍ പെടുത്താന്‍ ഒരുങ്ങുകയാണെന്നും കേതന്‍ വ്യക്തമാക്കി. എസ് എം എസ് വഴിയായിരുന്നു ഈ പരിപാടിയുടെ ജേതാക്കളെ കണ്ടെത്തിയത്. തനിക്കു കിട്ടേണ്ട എസ് എം എസ് വോട്ടുകള്‍ ചാനലുകാര്‍ മനപ്പൂര്‍വ്വം തടഞ്ഞു വയ്‌ക്കുക ആയിരുന്നെന്നാണ് രാഖി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിനു തളിവു നല്‍കാനുണ്ടെന്നും അവര്‍ പറഞ്ഞു.
പരിപാടിയുടെ ഫൈനല്‍ റൌണ്ടില്‍ എത്തിയെങ്കിലും രാഖിക്കും കാമുകന്‍ അഭിഷേക് ആവാസ്തിക്കും അവസാന വട്ടം വിജയം നേടാനായില്ല. രണ്ടാം സ്ഥാനത്തായി പോയ അവരെ പരാജയപ്പെടുത്തിയത് ടെലിവിഷന്‍ താരങ്ങളായ സഞിതാ ഷേക്കും അമീര്‍ അലിയും ഉള്‍പ്പെട്ട സംഘമായിരുന്നു.