‘ബീഡി ജലായ് ലെ’, ‘ഫൂഖ് ദേ’ എന്നീ ഐറ്റം നമ്പറുകളിലൂടെ ഐറ്റം നമ്പര്‍ റാണി പദവിയിലെത്തിയ ബിപാഷ അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ‘ദ്രോണ’യില്‍ അവസരം വേണ്ടെന്ന് വച്ചു.
ദ്രോണ അഭിഷേകിനെയും പ്രിയങ്ക ചോപ്രയെയും കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോവുന്നത്. ഐറ്റം നമ്പര്‍ സ്വീകരിച്ചാല്‍ അതിന് ‘ഫൂഖ് ദേ’ നല്‍കിയ ഗ്ലാമര്‍ നില നിര്‍ത്താനാവുമോ എന്നാണ് ബിപാഷയുടെ സംശയം.
പൊതുവെ ഐറ്റം നമ്പര്‍ മാത്രമായി അഭിനയ ജീവിതം ചുരുക്കുന്നതിനോടും ഈ ബോളിവുഡ് മാദക സുന്ദരിക്ക് താല്‍പര്യമില്ല. ജോണ്‍ ഏബ്രഹാമും ഒത്ത് അഭിനയിച്ച ‘ഫൂഖ് ദേ’ സിനിമ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ബിപാഷയ്ക്ക് അംഗീകാരമുണ്ടാക്കിക്കഴിഞ്ഞു.