ബോളീവുഡ് സുന്ദരിമാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ബൌള്‍ ചെയ്ത് പ്രണയത്തിന്‍റെ വിക്കറ്റ് തെറുപ്പിച്ച സംഭവങ്ങള്‍ മുന്‍തലമുറയില്‍ ഏറെയാണ്. ഒരു സാധാരണ സിനിമാക്കഥ പോലെ തന്നെ ബോളീവുഡും ക്രിക്കറ്റും പ്രണയിച്ചതില്‍ ചിലതൊക്കെ പരാജയപ്പെട്ടപ്പോള്‍ ചിലത് വിജയവുമായി. ഫലം എന്തു തന്നെയായാലും പുതിയ തലമുറയും പതിവുകള്‍ ആവര്‍ത്തിക്കുകയാണ്.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി സ്റ്റയിലു കൊണ്ടും പ്രകടനം കൊണ്ടും ബോളീവുഡ് നടിമാരെ ഒന്നടങ്കമാണ് വീഴ്ത്തിയത്. സിനിമയില്‍ അരങ്ങേറ്റം നടത്തുന്ന ഇന്ത്യയിലെ തന്നെ സൂപ്പര്‍ മോഡല്‍ ദീപികാ പദുക്കോണിനെ വരെ ആരാധിക എന്ന പേരില്‍ കുപ്പിയിലിറക്കാന്‍ ധോനിക്കായെന്നാണ് മാധ്യമങ്ങള്‍ ഇറക്കുന്ന കഥ.
അങ്ങനെ വരുമ്പോള്‍ യുവതാരവും മീഡിയം പേസറുമായ ഇര്‍ഫാന്‍ പത്താനു മോശക്കാരനാകാനൊക്കുമോ? പത്താനെ പിടി കൂടിയിരിക്കുന്നതും ഒരു വന്‍ തോക്ക് തന്നെയാണ് മുന്‍ മിസ് ഇന്ത്യയും ഇപ്പോള്‍ ബോളീവുഡ് താരവുമായ സയാലി ഭഗവത്. നിലവിലുള്ള ക്രിക്കറ്റര്‍മാരില്‍ കൂടുതല്‍ സുന്ദരനായി തനിക്കു തോന്നുന്നത് പത്താനെയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബോളീവുഡ് സുന്ദരി.
ഇമ്രാന്‍ ഹാഷ്‌മിയോടൊത്ത് ‘ദി ട്രയിന്‍’ എന്ന ചിത്രത്തില്‍ ആടിപ്പാടിയ ഭഗവത് പറയുന്നതു കേള്‍ക്കൂ..“ എന്‍റെ പ്രിയങ്കരനായ ഹീറോ ദിലീപ് കുമാറാണ്. എന്നാല്‍ പ്രിയപ്പെട്ട ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താനാണ്.” ഒരിക്കല്‍ ഇന്ത്യയുടെ മിസ്റ്റര്‍ കൂള്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡിനെ വലയിടാനും ഭഗവത് ശ്രമിച്ചതാണ്. എം ടി വി യുടെ ബക്രാ ഷോയില്‍ വച്ച് ദ്രാവിഡിനോട് വിവാഹാലോചന വരെ നടത്തി. എന്നാല്‍ ദ്രാവിഡാകട്ടെ മതിലു പോലെ നിന്നുകളഞ്ഞു.
ക്രിക്കറ്റ്-ബോളീവുഡ് പ്രണയത്തിന്‍റെ ജീവിക്കുന്ന രക്ത സാക്ഷികളാണ് ടൈഗര്‍ഖാന്‍ പട്ടൌഡിയും മുഹമ്മദ് അസ്‌ഹറുദ്ദീനും എല്ലാം. ഉപനായകന്‍ യുവരാജ് സിംഗിന്‍റെ പേരാകട്ടെ കിം ശര്‍മ്മയ്‌ക്കും മന്ദിരാ ബേദിക്കുമൊപ്പം പറഞ്ഞു കേട്ടു. എന്തിനേറെ നമ്മുടെ സ്വന്തം ശ്രീശാന്തിനെ വരെ ഒരു ടെലിവിഷന്‍ അവതാരകയുമായി ബന്ധപ്പെടുത്തി വരെ മാധ്യമങ്ങള്‍ കഥ മെനഞ്ഞു.