സിനിമയില്‍ സമാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ശോഭന ഒരിക്കലും കരുതിയില്ല തന്‍റെ ജീവിതത്തിലും ഇങ്ങനെ ഒന്നു സംഭവിക്കുമെന്ന്. ഇന്‍റര്‍നെറ്റിലൂടെയുള്ള സൌഹൃദത്തിന്‍റെ കഥ പറഞ്ഞ മിത്രിനു സമാനമായ അനുഭവം അഭിനേതാവും നര്‍ത്തകിയുമായ ശോഭനയ്‌ക്ക് യഥാര്‍ത്ഥ ജീവിതത്തിലും ഉണ്ടായി. നെറ്റിലെ ചാറ്റിംഗ് സൌഹൃദം ജീവിത പങ്കാളിയെ കണ്ടെത്താനും ശോഭനയ്‌ക്ക് തുണയായി.
ശോഭനയ്‌ക്ക് ദേശീയാംഗീകാരം രണ്ടാമതും നല്‍കിയ ‘മിത്ര’ എന്ന രേവതി ചിത്രത്തില്‍ ഏകാന്തത അനുഭവിക്കുന്ന ഒരു വീട്ടമയെയാണ് ശോഭന അവതരിപ്പിച്ചത്. ഭര്‍ത്താവ് തന്നോടൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാത്തതില്‍ നിരാശയായ നായിക നെറ്റിലൂടെ സൌഹൃദം തേടുന്നതും ഒടുവില്‍ നെറ്റില്‍ നിന്ന് തനിക്കായി ഏറെ കരുതല്‍ ഉള്ള ഒരു സുഹൃത്തിനെ കണ്ടെത്തുന്നതിന്‍റെയും കഥയാണ് ഈ ചിത്രം പറഞ്ഞത്.
ഇതു പോലെ തന്നെ ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഝാര്‍ഖണ്ഡ് സ്വദേശിയായ രാഹുല്‍ മെഹ്‌റ എന്ന കര്‍ഷകനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ശോഭന. ഇന്‍റര്‍നെറ്റിലെ ചാറ്റ് റൂമില്‍ പരിചയപ്പെട്ട ശോഭനയ്‌ക്കും രാഹുലിനും ഇടയില്‍ ക്രമേണ സൌഹൃദം ഉടലെടുക്കുകയും പിന്നീട് തമ്മില്‍ കാണുകയുമുണ്ടായി.
ഇരുവരും നേരില്‍ കാണുകയും ചെയ്തുവെന്ന് ശോഭനയോട് അടുത്ത ബന്ധമുള്ളവര്‍ വെളിപ്പെടുത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പരസ്പരം കണ്ടമുട്ടിയ ശേഷം ഇരുവരുമായുള്ള സൌഹൃദം പ്രണയമായി വളര്‍ന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സിനിമയുടെ ഒടുവില്‍ നെറ്റിലെ സുഹൃത്ത് തന്‍റെ ഭര്‍ത്താവ് തന്നെയാണെന്ന് നായിക തിരിച്ചറിയുന്നുണ്ട്. പക്ഷെ സിനിമയിലെ പോലെ ഒരു ആന്‍റി ക്ലൈമാക്സ് ശോഭനയുടെ നെറ്റ് പ്രണയത്തിലുണ്ടായില്ല.