കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ആമിറിനെ വില്ലനാക്കരുത്‌
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
aamir khan
WDFILE

ബോളീവുഡ്‌ വെള്ളിത്തിരയിലെ താരദൈവത്തെ ജീവിതത്തില്‍ വില്ലനാക്കാന്‍ നോക്കരുതെന്ന്‌ കുടുംബക്കാരുടെ അഭ്യര്‍ത്ഥന. ആമിര്‍ഖാനെതിരെ അനുജനും നടനുമായ ഫൈസല്‍ രംഗത്ത്‌ വന്നിരിക്കുകയാണ്‌. എന്നാല്‍ പിതാവ്‌ ഒഴികെയുള്ള കുടുംബാംഗങ്ങളുടെ പിന്തുണ ആമിറിനാണ്‌.

ആമിര്‍ തന്നെ തട്ടികൊണ്ടു പോയി പാര്‍പ്പിച്ചെന്നാണ്‌ ഫൈസലിന്‍റെ വാദം. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന്‌ വരുത്തി തീര്‍ക്കാന്‍ മരുന്ന്‌ കഴിക്കാനും ജേഷ്ഠന്‍ തന്നെ പ്രേരിപ്പിക്കുന്നതായി ഫൈസല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ഫൈസലിന്‌ പിതാവിന്‍റെ പിന്തുണയുമുണ്ട്‌.

എന്നാല്‍ ആരോപണങ്ങള്‍ കളവാണെന്നും ഫൈസിന്‌ അടിയന്തിരമായി വൈദ്യ സഹായം വേണമെന്നും ആമിറിനെ പിന്തുണച്ചെത്തിയ കുടുംബാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആമിറിന്‍റെ അമ്മ സീനത്ത്‌ ടി ഹൂസൈന്‍, മുന്‍ ഭാര്യ റീന ദത്ത, സഹോദരിമാരായ നിഹാത്‌ ഖാന്‍ , ഫാരത്‌ ഖാന്‍ തുടങ്ങിയവരാണ്‌ ഫൈസലിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്‌.

കുടുംബകാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വിളിച്ചു പറയേണ്ടെന്ന്‌ കരുതിയാണ്‌ ഇത്രനാളും നിശബ്ദത പാലിച്ചതെന്നും എന്നാല്‍ ആമീറിനെ വില്ലാനാക്കാന്‍ ശ്രമിക്കുന്നത്‌ കണ്ടിരിക്കാനാവാത്തതിനാലാണ്‌ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും അവര്‍ പറയുന്നു. ബോളിവുഡില്‍ വിജയഗാഥകള്‍ കുറിക്കുന്ന ആമിറിന്‌ സ്വന്തം കുടുംബത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ കടുത്ത ദു:ഖമുണ്ട്‌.