ബോളിവുഡ് ബാദുഷ നാല്‍പ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ഇതുവരെ പുറത്തുവരാത്ത ചില ഷാരൂഖ് രഹസ്യങ്ങള്‍ പങ്കുവയ്ക്കാം.ഷാരൂഖിനെ പോലെ അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടേതും പ്രണയവിവാഹമായിരുന്നു. ഷാരൂഖിന്‍റെ അമ്മ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ രക്തം നല്‍കാനെത്തിയതായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. രക്തദാനം പ്രണയദാനമായി. ലക്ഷണയുക്തമായ ബോളീവുഡ് പ്രണയകഥ പോലെ ആശുപത്രി വിട്ടപ്പോള്‍ അവര്‍ വിവാഹിതരായി.എസ് ആര്‍ കെയും പിതാവും കൂട്ടുകാരെ പോലെയായിരുന്നു. ‘യാര്‍’ എന്നാണ് ഇരുവരും പരസ്പരം വിളിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ പൂര്‍ണ സ്വതന്ത്രനായാണ് ഷാരൂഖ് വളര്‍ന്നത്. വാപ്പയും മകനും കൂടി മണിക്കൂറുകളോളും ജീവിതത്തെ കുറിച്ചും തത്വശാസ്ത്രങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുമായിരുന്നു.ആരേയും പറ്റിച്ച് പണമുണ്ടാക്കാന്‍ അറിയാത്ത ആളായിരുന്നു ഷാരൂഖിന്‍റെ പിതാവ് മിര്‍ താജ് മുഹമ്മദ്. അഭിനയമോഹം മൂത്ത് മൂംബൈയിലേക്ക് വണ്ടികയറിയെങ്കിലും അവസരം കിട്ടിയില്ല. പിന്നീട് പലതരം ബിസിനസ് ചെയ്ത് ജീവിച്ചു. എല്ലാം പരാജയമായിരുന്നു. എന്നാല്‍ ബിസിനസിന്‍റെ കാര്യത്തില്‍ അച്ഛനേക്കാള്‍ മിടുക്കനായ മകന്‍ അച്ഛന്‍റെ ആഗ്രഹവും സാധിച്ചു.ഭാഗ്യക്കുറികളിലും ഷെയര്‍മാര്‍ക്കറ്റിലും ഷാരൂഖിന് വിശ്വാസമില്ല. ഇടക്ക് കുറേക്കാലം ഡല്‍ഹിയില്‍ ഷാരൂഖ് ഒരു ഹോട്ടലും നടത്തിയിരുന്നു. കായികരംഗം കുട്ടിക്കാലത്തേ ഷാരൂഖിന് ആവേശമായിരുന്നു. ഫുട്ബോള്‍, ഹോക്കി ടീമുകളുടെ ക്യാപ്റ്റനായിരുന്നു. സോണല്‍ -ദേശീയ തലങ്ങളില്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.‘പിശാചിന്‍റെ ചിരിയുള്ള മാലാഖ’ എന്നാണ് ഷാരൂഖിനെ കുട്ടിക്കാലത്ത് അധ്യാപകര്‍ വിളിച്ചിരുന്നത്.കുട്ടിഷാരൂഖിന് തീരെ ഇഷ്ടമില്ലാത്ത വിഷയമായിരുന്നു ഹിന്ദി. ഒടുവില്‍ ഉമ്മ ഷാരൂഖിന് മുന്നില്‍ ഒരു ഓഫര്‍ വച്ചു. ഹിന്ദിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാല്‍ ഒരു ഹിന്ദി സിനിമക്ക് കൊണ്ടുപോകാമെന്ന്. അതില്‍ ഷാരൂഖ് വിജയിച്ചു. അങ്ങനെ ഇരുവരും കൂടി ദേവ് ആനന്ദിന്‍റെ ‘ജോഷില’ കണ്ടു.ഒന്നും സ്ഥിരമല്ലെന്ന് ചെറുപ്പകാലത്ത് തന്നെ ഷാരൂഖിന് ബോധ്യപ്പെട്ടു. പിതാവ് പതിനഞ്ചാം വയസിലും മാതാവ് ഇരുപത്തിയഞ്ചാം വയസിലും അന്തരിച്ചു. ബോളീവുഡിലെ സൂപ്പര്‍ താരമായ ഷാരൂഖ് നാല് ചിത്രങ്ങളുടെ സ്റ്റണ്ട് ഡയറക്ടറായിരുന്നു. ചിത്രങ്ങള്‍: ‘കുച്ച് കുച്ച് ഹോതാ ഹെ’, ‘മൈ ഹൂ നാ’, ‘കഭി അല്‍വിദാ നാ കഹ്നാ’, ‘ചക് ദേ ഇന്ത്യ’‘കഭി ഹാന്‍ കഭി നാ’ എന്ന ചിത്രത്തിലേതാണ് ഷാരൂഖിന് ഏറെ പ്രിയപ്പെട്ട വേഷം. പ്രിയപ്പെട്ട ചിത്രങ്ങള്‍: ‘ജാനേ ഭീ ഡോ യാരോ’, ‘മാസൂം’, ‘ഷോലെ’, ‘ദില്‍ ഹെ കി മാന്‍താ നഹിം’