ബിഗ് ‘ബി’ക്കും സഹധര്‍മ്മിണിക്കും ഈ ‘കര്‍വ ചൌത്ത’ ഉത്സവം എല്ലാ വര്‍ഷത്തെയും പോലെയായിരുന്നില്ല. രണ്ടു പേര്‍ക്കും നല്ലപോലെ വിശന്ന ശേഷമാണത്രേ ഇത്തവണ പുഞ്ചിരി തൂകി ചന്ദ്രന്‍ പ്രത്യക്ഷമായത്!
ഭര്‍ത്താവിന്‍റെ നന്‍മയ്ക്ക് വേണ്ടി ആചരിക്കുന്ന കര്‍വ ചൌത്തയുടെ ഭാഗമാണ് ഉപവാസം. ഒരു ദിവസം നീണ്ട് നില്‍ക്കുന്ന ഉപവാസം രാത്രി ചന്ദ്രോദയത്തോടെയാണ് അവസാനിക്കുക. ഇത്തവണ ചന്ദ്രന്‍ ഒളിച്ചുകളി നടത്തിയതാണ് ബച്ചന്‍ കുടുംബത്തെ വിശപ്പിലാഴ്ത്തിയത്! രാത്രി 10:30 ന് ആണ് ചന്ദ്രന്‍ പ്രത്യക്ഷമായത്.
അമിതാഭ് 1973 ല്‍ ജയയെ വിവാഹം കഴിച്ചകാലം മുതല്‍ കര്‍വ ചൌത്തയ്ക്ക് അവരോടൊപ്പം ഉപവാസം നടത്തുമത്രേ! സെറ്റിലാണെങ്കിലും ബിഗ് ബി ഇതിന് മാറ്റം വരുത്താറില്ല.
അച്ഛനെ പോലെ തന്നെ മകനും കര്‍വ ചൌത്തയ്ക്ക് ഉപവാസം തുടങ്ങിയാലോ എന്ന ആലോചനയില്‍ ആണെന്ന് ബച്ചന്‍ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇത്തവണ അഭിഷേകിന് ഐശ്വര്യയ്ക്ക് ഒപ്പം ഉപവാസം നടത്താന്‍ പറ്റിയില്ല. അഭി അടുത്ത തവണ ഉപവാസം നടത്തുമെന്നാണ് കരുതുന്നത്.