നായകനെ തന്നെ ഉറപ്പായിട്ടില്ല. അതിനു പിന്നാലെ ഇപ്പോള്‍ നായികയുടെ കാര്യത്തിലും തീരുമാനമാകാതെ കുഴങ്ങുകയാണ് വിഖ്യത സംവിധായകന്‍ ഷാജി എന്‍ കരുണ്‍. ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകവേഷം അജയ് ദേവ്ഗണ്‍ നിരസിച്ചെന്ന വാര്‍ത്ത പുറത്തു വന്നത് അടുത്ത കാലത്തായിരുന്നു.ഇപ്പോള്‍ ഇതേ ചിത്രത്തിലെ നായികാ വേഷത്തിലേക്കും നടിമാരെ കിട്ടാത്ത സ്ഥിതിയിലാണ്. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് മോഡലാകുകയും പിന്നീട് അദ്ദേഹവുമായി പ്രണയത്തില്‍ അകപ്പെടുകയും ചെയ്യുന്ന സൂര്യമുഖി എന്ന മറാത്തിപ്പെണ്ണിന്‍റെ വേഷത്തിനാണ് ആളില്ലാത്തത്. പഴയ നായിക മാധുരി ദീക്ഷിതിനേയും പുതിയ നടി വിദ്യാബാലനേയും ഷാജി സമീപിച്ചിരുന്നെങ്കിലും അവരെല്ലാം വേഷം നിഷേധിക്കുകയായിരുന്നു.അവസാനം ഇപ്പോള്‍ അണിയറക്കാരുടെ അന്വേഷണം പ്രീതി സിന്‍റയില്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള അപേക്ഷ പ്രീതി പരിഗണിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ബോബി ബേദിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശന്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റു ചിത്രമായ മണിച്ചിത്രത്താഴിനെ അവലംബിച്ചു ഒരുക്കിയ ‘ഭൂല്‍ ബുലയ്യാ’യ്‌ക്ക് ശേഷമായിരിക്കും ബേദി ഈ ചിത്രം തുടങ്ങുക.ചിത്രത്തില്‍ ചില രംഗങ്ങളില്‍ നഗ്‌നയായി അഭിനയിക്കേണ്ടി വരുന്നതിനാലാണ് വിദ്യാബാലനും മാധുരി ദീക്ഷിതും വേഷം നിരസിച്ചതെന്നാണ് അണിയറയില്‍ പറഞ്ഞു കേള്‍ക്കുന്നത്. രവിവര്‍മ്മയുടെ വേഷത്തിനായി അജയ് ദേവ്ഗണിനെ സമീപിച്ചപ്പോഴും സമാനമായ അനുഭവമായിരുന്നു. എന്നാല്‍ അജയ് ചിത്രത്തില്‍ നിന്നും പിന്‍മാറിയതിന്‍റെ കാരണം അജ്ഞാതമാണ്.അവസാനം മാധവന്‍ ഈ വേഷം ചെയ്യാമെന്നു സമ്മതിച്ചു. മാധുരിയും വിദ്യയും വേഷം നിരസിച്ചതിനെ തുടര്‍ന്ന് നഗ്ന രംഗങ്ങള്‍ വെട്ടിമാറ്റാമെന്ന കരാറിലാണ് ഷാജി എന്‍ കരുണ്‍ പ്രീതിയെ സമീപിച്ചെന്ന വാര്‍ത്തകളുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ തീരുമാനമായിട്ടില്ലെന്നാണ് പ്രീതിയും പറയുന്നു. ഷിനി അഹൂജയോടൊപ്പം ജാനു ബറുവയുടെ ഹര്‍പല്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ പ്രീതി അഭിനയിച്ചു വരുന്നത്.അമിതാഭ് ബച്ചന്‍, ഇഷാ കോപീകര്‍, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ പ്രീതിയുടെ റൂം മേറ്റിന്‍റെ വേഷമാണ് ഇഷയ്‌ക്ക്. ഹര്‍പലിനു ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്ന മേരാ ഭാരത് മഹാനാണ് പ്രീതിയുടേതായി പുറത്തുവരുന്ന ചിത്രം.