കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » അക്ഷയ്കുമാറിന്‍റെ തലയുടെ വില
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
akshay kumar
FILEFILE
ബോളീവുഡിലെ ഇപ്പോഴത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ അക്ഷയ് കുമാറായിരിക്കും. അടുത്ത് കാലത്ത് ചെയ്‌‌ത ചിത്രങ്ങളെല്ലാം മികച്ച നിലയില്‍ പോകുന്നതോടെ താരത്തിന് തിരക്കേറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനു ഒരു കിരീടം നല്‍കുന്നതില്‍ തെറ്റില്ല.

അടുത്ത ചിത്രമായ ‘സിംഗ് ഈസ് കിംഗ്’ എന്ന ചിത്രത്തിന്‍റെ കഥ കേള്‍മ്പോഴാണ് അദ്ദേഹത്തിന്‍റെ തലയുടെ വില മനസ്സിലാകുക. ചിത്രത്തില്‍ അക്ഷയ് അണിയുന്ന തലപ്പാവിന്‍റെ വില കേട്ടാല്‍ ഞെട്ടിപ്പോകും. 65 ലക്ഷം. തലപ്പാവിനെന്താണ് ഇത്ര പ്രത്യേകതയെന്നു ചോദിച്ചാല്‍ രത്നം ഘടിപ്പിച്ച തലപ്പാവാണെന്നു മാത്രം.

വിപുല്‍ ഷായുടെ നാലാമത്തെ ചിത്രത്തില്‍ പഞ്ചാബിയുടെ വേഷമാണ് അക്ഷയ് കുമാറിന്. ക്ലീന്‍ ഷേവ് ചെയ്‌‌ത് സുന്ദരനായി തലപ്പാവും ധരിച്ചാണ് അക്ഷയ് ചിത്രത്തില്‍ എത്തുന്നത്. അക്ഷയ് ഇതുവരെ ചെയ്‌‌തിട്ടുള്ള വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി എത്തുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക.

അനീസ് ബസ്മി ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രത്യേകമായ സ്റ്റൈലാണ് സംവിധായകന്‍ പരീക്ഷിക്കുന്നത്. തണുപ്പനായ ഒരു സര്‍ദാറിനെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. ചില പ്രത്യേകതകള്‍ വേണമെന്ന സംവിധായകന്‍റെ നിര്‍ദ്ദേശത്തിനനുസരിച്ച് പ്രത്യേകമായി തലപ്പാവ് തയ്യാര്‍ ചെയ്യുകയായിരുന്നു.

കാണാന്‍ സുമുഖനും അത്‌ലറ്റിക്ക് ശരീരവും ഉള്ള അക്ഷയ് കുമാറിനെ പ്രത്യേക ലുക്കില്‍ അവതരിപ്പിക്കാന്‍ ഇങ്ങനെയൊക്കെ വേണമെന്ന നിലപാടാണ് സംവിധായകന്. ഡിസൈനറായ ഷബീനാ ഖാന്‍ ഒരു കിരീടം പോലെ തലപ്പാവ് ഇരിക്കണം എന്ന അര്‍ദ്ധത്തിലാണത്രേ തലപ്പാവ് രത്നാങ്കിതമാക്കിയത്.