കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » മാദക വേഷങ്ങള്‍ മടുത്തു: രാഖി
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
rakhi savanth
FILEFILE
എന്തും തുറന്നടിക്കാനുള്ള നാക്കിന്‍റെ കഴിവാണ്‌ ശരീരസന്ദര്യത്തേക്കാള്‍ രാഖി സാവന്തിനെ സഹായിച്ചത്‌. മാറിടം വലുതാക്കല്‍ ശസ്ത്രക്രീയ നടത്താന്‍ മാത്രമല്ല അത്‌ വിളിച്ചു പറയാനുള്ള ചങ്കൂറ്റവും രാഖിക്ക്‌ ഉണ്ടാ‍യി. ടെലിവിഷന്‍ മാസികയായ ജി ആര്‍എട്ടിന്‍റെ വാര്‍ഷികപതിപ്പിന്‌ വേണ്ടി രാഖി തന്‍റെ സമൃദ്ധമായ മാറിടത്തെ ഒരളവോളം തുറന്ന്‌ കാട്ടാനും മടിച്ചില്ല.

എന്നാല്‍ ബോളീവുഡിന്‍റെ വായാടിക്ക് മാദക വേഷങ്ങള്‍ മടുത്തിരിക്കുകയാണ്. അമിതമായാല്‍ അമൃതും വിഷം എന്ന്‌ രാഖി മനസിലാക്കിയിരിക്കുന്നു. പുതിയ ചിത്രത്തില്‍ മാദകത്വം തുളുമ്പുന്ന വേഷങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന്‌ രാഖി ഉറപ്പ്‌ തരുന്നു.“പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചതാണ്‌ ഇത്രനാളും ഞാന്‍ നല്‍കിയത്‌. എന്നെ വിവസ്ത്രയാക്കിയത്‌ ഈ സമൂഹം തന്നെയാണ്‌”-ഒരു അഭിമുഖത്തില്‍ രാഖി പറഞ്ഞു.

ഒരു പറ്റം വയസന്മാര്‍ക്കൊപ്പം നായികയായി അഭിനയിച്ച ‘ബുദ്ധ മര്‍ഗയ’ എന്ന ചിത്രം ബോക്സ്‌ ഓഫീസില്‍ പരായമായിരുന്നു. മാറിടം മുഴുവന്‍ വെളിവാകുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു രാഖിക്ക്‌ വേണ്ടി സംവിധായകന്‍ തെരഞ്ഞെടുത്തിരുന്നത്‌. ഗ്ലാമര്‍ ആകുന്നതില്‍ തെറ്റില്ലെന്ന്‌ വിശ്വസിക്കുന്നെങ്കിലും ഈ വേഷം ധരിച്ച്‌ അഭിനയിക്കേണ്ടി വന്നതില്‍ രാഖിക്ക്‌ ഖേദമുണ്ട്‌.

തന്‍റെ ഇമേജിനെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വിഷമം തോന്നാറുണ്ടെന്നും രാഖി പറയുന്നു. തന്‍റെ തന്നെ ജീവിതത്തിലേക്ക്‌ വെളിച്ചവീശുന്ന ആത്മകഥാപരമായ ഒരു ചിത്രത്തിലെ നായികവേഷം ഇപ്പോള്‍ രാഖിയെ തേടി എത്തിയിരിക്കുന്നു. ‘ബാള്‍ട്ടി ദേവി: ക്യൂന്‍ ഓഫ്‌ സൗത്ഥാള്‍’ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം ഷമ്മികപൂറിന്‍റെ മകന്‍ മിക്കി കപൂറാണ്‌ സംവിധാനം ചെയ്യുന്നത്‌.

ചെറുഗ്രാമത്തില്‍ നിന്നെത്തുന്ന ഒരു പെണ്‍കുട്ടി നൃത്തത്തിലൂടെയും പാട്ടിലൂടെയും താരമായി മാറുന്നതാണ്‌ സിനിമയുടെ പ്രമേയം. വിവാദങ്ങളിലൂടെമാത്രമാണ്‌ ‘ബോളീവുഡിന്‍റെ വായാടിയായി’ രാഖിമാറിയത്‌. മാധ്യമങ്ങളെ എങ്ങനെ തന്‍റെ പി‍ന്നാലെ നടത്തിക്കണമെന്ന്‌ ഈ പെണ്‍കുട്ടിക്ക്‌ അറിയാം.