കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » സിമ്രാന്‍ നിയമ നടപടിക്ക്
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
simran 150
FILEFILE
തമിഴ്‌നാട്ടിലെ മുന്‍ സ്വപ്‌ന റാണി സിമ്രാന്‍ മലയാള സിനിമയിലേക്കു തിരിച്ചു വരുന്നു എന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെതിരെ നിയമനടപടികള്‍ക്കു മുതിരുന്നതിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് താരം. ‘ഹാര്‍ട്ട് ബീറ്റ്‌സ്’ ആയിരുന്നു സിമ്രാന്‍റെ മലയാളത്തിലേക്കുള്ള മടങ്ങിവരവിനു അവസരം നല്‍കിയ ചിത്രം.

ചിത്രത്തിന്‍റെ അണിയറക്കാര്‍ താനറിയാതെ കഥാപാത്രം മാറ്റി മറിച്ചതിലൂടെ പ്രതിഛായയ്‌ക്ക് കളങ്കം വരുത്തി യാതിട്ടാണ് സിമ്രാന്‍റേ ആരോപിക്കുന്നത്. ചിത്രം കരാര്‍ ചെയ്യുമ്പോള്‍ പറഞ്ഞിരുന്ന കഥാപാത്രത്തെ പിന്നീടു മാറ്റി മറിച്ഛതായും താരം പറയുന്നു. ഹാര്‍ട്ട് ബീറ്റ്‌സിന്‍റെ നിര്‍മ്മാതാക്കളെ കോടതി കയറ്റുമെന്നാണ് താരം ഭീഷണീപ്പെടുത്തുന്നത്.

ചിത്രത്തില്‍ തന്‍റെ കഥാപാത്രത്തെ ഒരു എയ്‌‌ഡ്സ് രോഗിയായി ചിത്രീകരിച്ചത് താരത്തിന്‍റെ അറിവും സമ്മതവും കൂടാതെയായിരുന്നെന്നും സിമ്രാന്‍ വാദിക്കുന്നു. ഏറെ കൊട്ടിഘോഷിച്ചെത്തിയ ചിത്രം ബോക്‍സ് ഓഫീസില്‍ മൂക്കും കുത്തി വീണതാണ് പ്രശ്‌നത്തിനു തുടക്കമിട്ടത്.

ചിത്രത്തിന്‍റെ ചിത്രീകരണ സമയത്തു തന്നെ താരവും ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോളി ജോസഫുമായി അത്ര രസത്തിലല്ലായിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിന്‍റെ സംവിധായകന്‍ വിനു ആനന്ദിനോടോ നിര്‍മ്മാതാവ് ജോളി ജോസഫിനോടോ പറയാതെ സിമ്രാന്‍ സെറ്റ് വിട്ടു പോയിരുന്നു.

മലയാള താരം ഇന്ദ്രജിത്ത് നായകനായ ചിത്രം പക്ഷേ കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നു പോകുകയായിരുന്നു. ചിത്രത്തില്‍ കഥാപാത്രത്തെ വികലമാക്കിയതിലൂടെ തന്‍റെ ഇമേജിനു സംവിധായകനും നിര്‍മ്മാതാവും കളങ്കം വരുത്തിയെന്നും സിമ്രാന്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍നിര്‍മ്മാതാവോ സംവിധായകനോ പ്രതികരിച്ചിട്ടില്ല.

ഒരു കാലത്ത് തെന്നിന്ത്യയെ പുളകം കൊള്ളിച്ച സിമ്രാന്‍റെ തുടക്കം മലയാളത്തിലൂടെയായിരുന്നു. എന്നാല്‍ ക്ലച്ചു പിടിക്കാഞ്ഞതിനെ തുടര്‍ന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലേക്കും ചേക്കേറി. ചെന്നിടത്തെല്ലാം വെന്നിക്കൊടി പാറിച്ചെങ്കിലും വിവാഹത്തോടെ പിന്നിലായതോടെയാണ് താരം തമിഴില്‍ നിന്നും പുറത്തായത്.