കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ബംഗാളില്‍ നിന്നും മീരയുടെ ഓണാശംസ
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
meera jasmin
FILEFILE
മലയാളത്തിന്‍റെ പ്രിയ താരം മീരാ ജാസ്മിന്‍റെ ഓണം ബംഗാളിലാണ് ഇത്തവണ. വിനോദയാത്രയ്‌ക്കു ശേഷം ഒട്ടേറെ അഭിനയ സാധ്യതകളുള്ള ഒരേ കടലാണ് മീരയുടെ ഓണച്ചിത്രം.. ഓണം ഇത്തവണ ബംഗാളിലാണ്‌. മലയാളം ഏറെ കാത്തിരുന്ന ശ്യാമപ്രസാദിന്‍റെ മീര ചിത്രം ‘ഒരേ കടല്‍’ തിയേറ്ററിലെത്തുമ്പോള്‍ മീര കൊല്‍ക്കൊത്തയില്‍ ബ്ലസിയുടെ ചിത്രത്തിന്‍റെ തിരക്കിലാണ്‌.

ശ്യമപ്രസാദിന്‍റെ ‘ഒരേ കടലിനെ’ കുറിച്ച്‌ മീരക്ക്‌ വലിയ പ്രതീക്ഷയാണുള്ളത്‌. സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ ബന്ധത്തിന്‍റെ വിവിധ തലങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്ക്‌ പുതിയ അനുഭവമായിരിക്കുമെന്ന്‌ മീര പ്രതീക്ഷിക്കുന്നു.

മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായ മീരക്ക്‌ തെന്നിന്ത്യ ഭാഷകളില്‍ നിന്നെല്ലാം ഓഫറുകള്‍ ലഭിക്കുന്നുണ്ട്‌. എന്നാല്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിക്കമ്പോള്‍ മീര മലയാളത്തിലേക്ക്‌ മടങ്ങും. മീരയുടെ കല്യാണംകഴിഞ്ഞു എന്നുവരെ പ്രചാരണങ്ങള്‍ തെന്നിന്ത്യയില്‍ തകൃതിയായി നടക്കുമ്പോള്‍ തന്‍റെ ജോലിയില്‍മാത്രം മുഴുകി വിവാദങ്ങള്‍ക്ക്‌ ചെവികൊടുക്കാതിരിക്കുകാണ്‌ മീര.

ബ്ലസിയുടെ ‘കൊല്‍ക്കത്തന്യൂസില്‍’ തന്‍റെ ആദ്യനായകന്‍ ദിലീപിനൊപ്പമാണ്‌ മീര അഭിനയിക്കുന്നത്‌. തീവ്രമായ പ്രണയ കഥ പറയുന്ന സിനിമ ബംഗാളിലെ കനത്ത വെള്ളപൊക്കത്തെ തുടര്‍ന്ന്‌ ചിത്രീകരണം മുടങ്ങുന്ന ഘട്ടത്തില്‍ വരെ എത്തിയിരുന്നു.

ഓണത്തിന്‌ നാട്ടിലെത്താനാകാത്തവര്‍ക്കായി ഷൂട്ടിങ്ങ്‌ സെറ്റില്‍ ഓണപരിപാടികള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സംവിധായകന്‍ ബ്ലസി. കേരളത്തിന്‍റെ പച്ചപ്പും ഓണനാളിലെ സെറ്റുമുണ്ടും സദ്യയുമെല്ലാം നാട്ടിലല്ലെങ്കിലും മനസിലുണ്ടെന്ന്‌ മീര പറയുന്നു. എല്ലാവരുടേയും ജീവിതത്തില്‍ ഓണം നല്ലമാറ്റങ്ങള്‍ ഉണ്ടാക്കട്ടെ എന്ന്‌ മീര ആശംസിക്കുന്നു.