ബോളിവുഡ് ഹോട്ടസ്റ്റ് ഗേള്‍ രാഖി സാവന്ത് ചെറുപ്പക്കാരെക്കാള്‍ പരിഗണന നല്‍കുന്നത് മുതിര്‍ന്നവര്‍ക്കാണത്രേ! ബുദ്ധ മര്‍ഗയയിലെ പ്രധാന റോള്‍ ചെയ്തതിന് ശേഷമാണ് ഈ മനം മാറ്റമെന്നാണ് ബോളിവുഡ് സംസാരം.
അനുഭവ സമ്പത്തുള്ള അനുപം ഖേര്‍, ഓം പുരി എന്നിവരോടൊത്ത് അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ പിന്നെയാണ് രാഖി ഇങ്ങനെ മാറിയത്. ഐറ്റം നമ്പറുകളുടെ റാണിയായി വിലസിയിരുന്ന രാഖി ബുദ്ധ മര്‍ഗയയില്‍ മുഖ്യ വേഷം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഇപ്പോഴും.
ബുദ്ധ മര്‍ഗയയുടെ സെറ്റില്‍ മുതിര്‍ന്നവരോട് ഇടപഴകാന്‍ പ്രത്യേക രസമായിരുന്നു. എന്നാല്‍ അവരോട് തോന്നുന്ന അടുപ്പം മറച്ചുവയ്ക്കാനാവുന്നില്ല എന്നാണ് തന്‍റേടിയായ ഈ ഐറ്റം ഗേള്‍ പറയുന്നത്.
എന്തായാലും ഒരു കാര്യം ശരിയാണ് സാമൂഹിക പ്രവര്‍ത്തനമായാലും സിനിമ ആയാലും രാഖി എന്നും വാര്‍ത്തകളില്‍ കാണും!