ഇനി പ്രീതിസിന്‍റ മണ്ണിലേക്കിറങ്ങുമോ എന്നു കണ്ടറിയണം. ‘മേരാ ഭാരത് മഹാന്‍’ പഞ്ചാബില്‍ ചിത്രീകരിക്കുമ്പോള്‍ പഞ്ചാബി സൌന്ദര്യം കാണാനിറങ്ങിയ പ്രീതിയുടെ സുന്ദര പാദങ്ങളില്‍ മുള്ള് തറച്ചു കയറി. അദ്യം അത് ഗൗരവമാക്കിയില്ലെങ്കിലും പിറ്റേദിവസം മുതല്‍ കാലുവേദനകാരണം നടി നിലവിളി തുടങ്ങിയെന്നാണ് വാര്‍ത്തകള്‍.
ഇപ്പോള്‍ നടിക്ക് ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അതോടെ കാലുവേദനയ്ക്ക് ഒപ്പം കൈവേദനയും സഹിക്കാന്‍ പറ്റാതായി. പഞ്ചാബിലെ ഷൂട്ടിങ്ങ് തീരാന്‍ ഇനി ഒരാഴ്ചമാത്രമേയുള്ളു, ചിത്രീകരണം തിരക്കിട്ട് തീര്‍ക്കുന്നതിനിടെ പ്രീതിയുടെ പരുക്ക് ചിത്രീകരണത്തെ ബാധിച്ചിരിക്കുകയാണ്.
സിനിമയുടെ ബാക്കി ഭാഗങ്ങല്‍ ഇനി ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളിലാണ് ചിത്രീകരിക്കുന്നത്. ഇന്ത്യകാണാനിറങ്ങിയതിന്‍റെ വേദന കഠിനമാണെങ്കിലും രാജ്യം ഇത്രയും മനോഹരമാണെന്ന് അറിയാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രീതി മറച്ചു വയ്ക്കുന്നില്ല. അപൂര്‍വ്വമായിമാത്രമേ പ്രീതി സിന്‍റെയ്ക്ക് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സിനിമാ ചിത്രീകരണത്തിന് എത്താന്‍ അവസരം ലഭിച്ചിട്ടുള്ളു.
കാരണം വിദേശത്ത് തുടര്‍ച്ചയായുള്ള ഷൂട്ടിങ്ങ് നടി ബോറടിച്ചിരിക്കവേയാണ് ഈ അവസരം ലഭിച്ചത്. ഈ ചിത്രത്തിന്‍റെ ഇടവേളയില്‍ നിന്നും പ്രീതിയ്ക്ക് അടുത്തയാഴ്ച അമേരിക്കയില്‍ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് പോകേണ്ടതുണ്ട്. ജാനു ബറുവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.