ശരീരത്തിലും ശാരീരത്തിലും സൌന്ദര്യമുള്ള ബോളീവുഡ് ഗായകന്‍ സോനു നിഗം ലൈംഗികാക്രമണത്തിന് ഇരയാകുന്നു. ലൈംഗികദാഹവുമായി സോനുവിന്‍റെ പിന്നാലെ കൂടിയിരിക്കുന്നത് യുവതികളല്ല. സോനുവിനേക്കാള്‍ പ്രായം കുറഞ്ഞ ഒരു യുവാവാണ് അദ്ദേഹത്തിന്‍റെ പിന്നാലെ കൂടിയിരിക്കുന്നത്. അതും പത്രപ്രവര്‍ത്തകന്‍. തുടര്‍ച്ചയായി ഹോമോ സന്ദേശങ്ങള്‍ സോനുവിന്‍റെ മൊബെയിലിലേക്ക് അയയ്ക്കുകയാണ് ഇയാള്‍. 2001 മുതല്‍ ആരംഭിച്ച ശല്യപ്പെടുത്തല്‍ ഇപ്പോഴും തുടരുകയാണെന്നാണ് സോനുവിന്‍റെ പരാതി. സിനിമയില്‍ പെണ്ണുങ്ങള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരാറുണ്ടെന്നാണ് സോനുവിന്‍റെ നിലപാട്.“ സ്വവര്‍ഗ്ഗാനുരാഗിയായ പയ്യന്‍റെ ചെയ്തികള്‍ മൂലം തന്‍റെ കുടുംബജീവിതം പോലും തകരുന്ന സാഹചര്യമാണ്.സിനിമാലോകത്തില്‍ നിരവധി സ്വവര്‍ഗ്ഗപ്രേമികള്‍ ഉണ്ട്. അത്തരക്കാരില്‍ നിരവധി പേര്‍ എന്‍റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ അവരാരും അത്തരത്തില്‍ എന്നെ സമീപിക്കാറില്ല.കാരണം അവര്‍ക്കറിയാം എനിക്ക് അത്തരം ബന്ധങ്ങള്‍ ഇഷ്ടമല്ലെന്ന്. എന്നാല്‍ ഇയാള്‍ എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്”സോനു മാധ്യമങ്ങളോട് പറഞ്ഞു.സോനുവിന്‍റെ വെളിപ്പെടുത്തലോടെ സമാന അനുഭവമുള്ള കൂടുതല്‍ താരങ്ങള്‍ അനുഭവങ്ങള്‍ വിവരിക്കാന്‍ തയ്യാറായി രംഗത്ത് വന്നിട്ടുണ്ട്. ബോളീവുഡ് പ്രതിഭകളായ ഇസ്മയില്‍ദര്‍ബാര്‍, അഭിജിത്ത് എന്നിവരും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്തായാലും പത്രപ്രവര്‍ത്തകന്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.