കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ഐറ്റം ഡാന്‍സുകള്‍ക്ക് ബ്രേക്ക്
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
tanusri dutta
FILEFILE
ബോളിവുഡില്‍ ഐറ്റം നമ്പറില്‍ വന്നു പോകുകയായിരുന്ന തനുശ്രീദത്ത ഇതുവരെ. മുഖം കാട്ടി മറയുന്ന നൃത്ത പരിപാടികള്‍ക്ക് താല്‍ക്കാലിക വിരാമം ഇടുകയാണ് ഇനി മുതല്‍. പുതിയതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിലൂടെ ‘സെക്‍സി’ ഇമേജ് മാറ്റി അഭിനേത്രി എന്ന പേര്‍ സമ്പാദിക്കുകയാണ് ലക്‍ഷ്യം.

ഐറ്റം നമ്പറുകളില്‍ പ്രത്യഷപ്പെടുന്നത് ആസ്വദിക്കുന്ന തനുശ്രീദത്ത പ്രശസ്തിയും പണവും ഒരു പോലെ തരുന്നവയാണെന്നു വിലയിരുത്തുന്നു. പ്രധാന നടികള്‍ ഐറ്റം ചെയ്യുന്നില്ലാത്തതിനാലാണ് മറ്റുള്ളവരെ ഐറ്റം ഡാന്‍സിനായി ആവശ്യമായി വരുന്നത് ഇക്കാര്യത്തില്‍ കൂടുതല്‍ മെച്ചം ഡാന്‍സിനെത്തുന്നവര്‍ക്കു തന്നെയാണെന്നും അവര്‍ വിലയിരുത്തുന്നു.

സാമ്പത്തീക ലാഭവും പ്രേക്ഷക ശ്രദ്ധയും നല്‍കുന്നവയാണ് ഐറ്റം നമ്പറുകള്‍. ഒരല്‍പ്പം നൃത്തം ചെയ്യാനുള്ള താല്പര്യം ഉണ്ടെങ്കില്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ സാമ്പത്തീക നേട്ടം. അടുത്ത സിനിമ മുതല്‍ ഐറ്റം ഡാന്‍സിനു അവധി നല്‍കുകയാണ്. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഐറ്റം ഡാന്‍സില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുന്നത്. ഇനിയുള്ള ചിത്രങ്ങളില്‍ നല്ല വേഷത്തില്‍ പ്രത്യക്ഷപ്പെടണം തനുശ്രീ നയം വ്യക്തമാക്കുന്നു.

മൂന്ന് ഐറ്റം ഡാന്‍സുകള്‍ ചെയ്‌‌തു ഇനി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍റെ പുതിയ സംരംഭമായ ധോലിലൂടെ കഴിവു പ്രദര്‍ശിപ്പിക്കാന്‍ തന്നെയാണ് തനുവിന്‍റെ നീക്കം. ചിത്രത്തില്‍ തുഷാര്‍ കപൂര്‍, കുനാല്‍ ഖേമു, ശര്‍മ്മന്‍ ജോഷി എന്നിവരാണ് തനുവിനൊപ്പം.

ധോല്‍ ചിത്രം സെപ്തംബറില്‍ പ്രേക്ഷകരില്‍ എത്തും. കൂട്ടത്തില്‍ പുറകേ പുറകെ ഗൂഡ്ബോയ്, ബാഡ് ബോയ്, രഖീബ്, സ്പീഡ് എന്നീ ചിത്രങ്ങളും വരുന്നുണ്ട്. സയ്യദ് ഖാനുമായുള്ള സ്പീഡിലാണ് തനുശ്രീ ദത്തയുടെ പ്രതീക്ഷകള്‍. ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ നൃത്തം ചെയ്‌‌തു തളര്‍ന്നെന്നു സാരം.