ബാഡ് മിന്‍റണ്‍ താരം പ്രകാശ് പദുക്കോണിന്‍റെ പുത്രി, ബാഡ്‌മിന്‍റണ്‍ താരം, സൂപ്പര്‍ മോഡല്‍, ഷാരുഖ് ഖാന്‍റെ പുതിയ ചിത്രത്തില്‍ നായിക. വാര്‍ത്തകളില്‍ നിറയാന്‍ എന്തൊക്കെ വേണമോ അതെല്ലാം മുന്‍ ലിറില്‍ സുന്ദരിയുടെ കൈവശമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലം വ്യത്യസ്തമായി പ്രണയ കഥകളുടെ പേരിലാണ് ദീപിക ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.റിഷി കപൂറിന്‍റെയും നീതു സിംഗിന്‍റെയും പുത്രനായ സുന്ദരന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയം തുടങ്ങിയില്ല അതിനു മുമ്പ് തന്നെ ഇരുവരും രണ്ടു ചേരിയിലായിരിക്കുകയാണ്. ഇരുവര്‍ക്കും ഇടയില്‍ എന്തോ ഉണ്ടായിരുന്നത് ഇപ്പോഴില്ല എന്ന മട്ടിലാണ് ബോളീവുഡിലെ പിന്നാമ്പുറ സംസാരം.കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്നു രണ്ടു പേര്‍ക്കും തോന്നിയതോടെയാണ് പിരിയാമെന്ന നിലപാടില്‍ ഇരുവരും എത്തിയത്. അല്പം കറ്റത്തി എഴുതാന്‍ ശ്രദ്ധിക്കുന്ന ബോളീവുഡ് മാധ്യമങ്ങള്‍ ദീപിക രണ്ടു വര്‍ഷം മുമ്പുള്ള തന്‍റെ പഴയ കാമുകന്‍ നിഹര്‍ പാണ്ടേയിലേക്കു തിരിച്ചു പോയെന്നും പിറു പിറുക്കുന്നു. പുതിയ ചിത്രമായ ദീപികയുടെ വീട്ടിലേക്ക് ഓം ശാന്തി ഓമിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഡയലോഗ് ഡോക്യുമെന്‍റ് അയച്ചു കൊടുത്തപ്പോഴാണ് സംഗതിയുടെ കിടപ്പു മനസ്സിലായത്. എല്ലാം നിഹര്‍ പാണ്ടേയുടെ വീടിനടുത്തുള്ള തന്‍റെ പഴയ വീട്ടിലേക്ക് അയച്ചു കൊടുക്കാനായിരുന്നു മറുപടി. പുതിയ പ്രണയത്തെ കുറിച്ച് എന്തെങ്കിലും ചോദിക്കുമ്പോള്‍ പഴയ പല്ലവി തന്നെയാണ് ദീപികയ്‌ക്ക്. താനും നിഹറും ഉറ്റ മിത്രങ്ങളാണെന്നും ഓം ശാന്തി ഓം എന്ന പുതിയ ചിത്രത്തെയും പുതിയ വീടിനോടും മാത്രമാണ് ഇപ്പോഴത്തെ പ്രണയമെന്നും അവര്‍ വ്യക്‍തമാക്കുന്നു.ലിറില്‍ സോപ്പിന്‍റെ പരസ്യത്തിലൂടെ കന്നഡ ചലച്ചിത്ര വേദിയുടെ മായിക പ്രപഞ്ചത്തിലേക്ക് എടുത്തു ചാടുകയും ബോളീവുഡില്‍ പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ദീപിക മേ ഹൂ നായ്‌ക്ക് ശേഷം ഫറാ ഖാനും ഷാരൂഖും ഒന്നിക്കുന്ന ഓം ശാന്തിയിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നിനെയാണ് അവതരിപ്പിക്കുന്നത്. സഞയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ സാവരിയായിലൂടെ ബോളീവുഡില്‍ അരങ്ങേറുകയാണ് നിരാശാ കാമുകനായ രണ്‍ബീര്‍.