ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് പ്രായം കൂടിയോ? ഇല്ലെന്ന് ആരാധകര്‍ പറഞ്ഞാലും പ്രിയങ്കയ്ക്ക് ഈയിടെയായി അങ്ങനെയൊരു തോന്നല്‍!
പിറന്നാള്‍ പാര്‍ട്ടിയെ കുറിച്ച് സംസാരിച്ചപ്പോഴാണ് പ്രയങ്ക പ്രായം കൂടുന്നുവെന്ന് തോന്നുന്നതായി പറഞ്ഞത്. പ്രിയങ്കയ്ക്ക് ജൂലൈ 18 ന് 25 തികയുന്നു. ഒപ്പം ബോളിവുഡിലെ സുഹൃത്തുക്കള്‍ക്ക് ആദ്യമായി ഒരു പാര്‍ട്ടി നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്!
ബോളിവുഡില്‍ എത്തിയ ശേഷം ഇതു വരെയായും പാര്‍ട്ടികളിലൊന്നും വലിയതാല്‍പര്യം കാണിക്കാതിരിക്കുകയായിരുന്നു ഈ താര സുന്ദരി.എന്നാല്‍, ഇത്തവണ അടുത്ത സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കാന്‍ തന്നെയാണ് പ്രിയങ്കയുടെ തീരുമാനം.
കുടുംബപ്രശ്നങ്ങള്‍ അലട്ടുന്നത് കാരണമാണ് തനിക്ക് പ്രായമേറുന്നതായി തോന്നാന്‍ കാരണമെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥിന്‍റെ പിറന്നാളും ജൂലൈയില്‍ തന്നെയാണ്-പ്രിയങ്കയുടെ പിറന്നാളിന് ആറ് ദിവസം മുമ്പ്. സിദ്ധാര്‍ത്ഥിന് ജൂലൈ 12 ന് 18 വയസ്സ് തികഞ്ഞു.