ആക്‍ടറും മോഡലുമായ ജോണ്‍ ഏബ്രഹാമും ബോളീവുഡിലെ ബംഗാളി സുന്ദരി ബിപാഷയും തമ്മില്‍ പിരിയുന്നു എന്നതിന് ഒരു ഗോസിപ്പിന്‍റെ മുഖം മാത്രമേ മുമ്പൊക്കെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യുവ ഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുമായി ബിപാഷ പോര്‍ച്ചുഗീസിലെ ഒരു ക്ലബ്ബില്‍ വച്ചു നടത്തിയ പരസ്യ ചുമ്പനം സ്ഥിതി മാറ്റി.
ജോണുമായുള്ള ബിപാഷയുടെ പിണക്കമാണ് ക്രിസ്ത്യാനോയ്‌ക്കടുത്തേക്ക് എത്തിച്ചതെന്നാണ് ബോളീവുഡിന്‍റെ പിന്നാമ്പുറ സംസാരം. കുറെ നാളായി ഇരുവരും തമ്മില്‍ അടുത്തിടപഴകാറില്ലെന്നും ബോളീവുഡ് പപ്പാരാസികള്‍ പറയുന്നു. ക്രിസ്ത്യാനോയുടെ ചുംബനത്തെ തുടര്‍ന്ന് ഫോട്ടൊയില്‍ പതിഞ്ഞത് താനാണെന്നും അതില്‍ അഭിമാനിക്കുന്നതായും ബിപാഷ പറഞ്ഞതും കൂട്ടിച്ചേര്‍ത്തു വായിക്കുന്ന സിനിമാ മാധ്യമങ്ങള്‍ ജോണുമായി ബിപാഷ തെറ്റിയെന്ന വാര്‍ത്ത ആഘോഷിക്കുന്ന തിരക്കിലാണ്.
അതേ സമയം ജോണ്‍ ഏബ്രഹാം-ബിപാഷ ലവ് സ്റ്റോറിയിലേക്ക് സൈഫ് അലി ഖാനും വിദ്യാബാലനും കടന്നു വരുന്നുണ്ട്. സൈഫ് അലി ഖാനെ കുറിച്ചു ബിപാഷ നടത്തുന്ന നല്ലവാക്കുകളാണ് ഇതിനാധാരം. രണ്ടു തവണ വിവാഹതിനായ സൈഫ്, ബിപാഷാ-ജോണ്‍ പ്രണയ കഥയില്‍ വില്ലന്‍റെ റോളാണ് ചെയ്യുന്നത്.
സൈഫ് ബിപാഷയില്‍ കാട്ടുന്ന താല്പര്യമാണ് ജോണിനെ അകറ്റിയതെന്നാണ് ഇന്‍ഡസ്ട്രിയില്‍ പറയുന്ന പുതിയ കഥ. തടി മിനുക്കാനായി സൈഫ് സ്വന്തം ജിമ്മില്‍ നിന്നും ബിപാഷയുടെ ജിമ്മിലേക്കു മാറിയത് ബിപാഷയുമായി കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ലക്‍ഷ്യമിട്ടാണെന്നും മാധ്യമങ്ങള്‍ അടക്കം പറയുന്നു.
അതോടൊപ്പം ബോളീവുഡിലെ ത്രികോണ പ്രണയ കഥയില്‍ എന്ന വണ്‍നം ജോണിനെയും ബോളീവുഡില്‍ ജ്വലിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന വിദ്യാ ബാലനേയും ബന്ധപ്പെടുത്തിയും കഥകള്‍ ഇറങ്ങുന്നു. ഒരു വര്‍ഷം മുമ്പ് പങ്കജ് അദ്വാനിയുടെ സലാം ഇ ഇഷ്‌ക്ക് എന്ന സിനിമയ്‌ക്കിടയില്‍ വിദ്യാ ബാലന്‍റെ സൌന്ദര്യം മസില്‍ സുന്ദരന് ക്ഷ പിടിച്ച മട്ടിലാണ് മാധ്യമ വര്‍ത്തമാനം.
ഇപ്പോല്‍ വിദ്യാ ബാലനാണ് ജോണിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. എല്ലാ പ്രണേതാക്കളും പറയുന്നതു പോലെ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നു ഇടയ്‌ക്കിടയ്‌ക്ക് വിദ്യാ ബാലന്‍ പറയുന്നുമുണ്ട്. രണ്ടു പേര്‍ തമ്മില്‍ അടുത്തിട പഴകിയാല്‍ അവരെ ബന്ധപ്പെടുത്തി മെനയുന്ന വാര്‍ത്തകള്‍ ഒടുവില്‍ സത്യമാകുമെന്ന് ജോണ്‍ വ്യക്തമാക്കിയതും അടുത്ത കാലത്തായിരുന്നു.
കാനില്‍ ഗോള്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിപാഷയും ജോണും വേദി പങ്കിട്ടതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. പത്തു വര്‍ഷമായി താനൊറ്റയ്‌ക്കാണെന്നു അന്ന് ബിപാഷ പറഞ്ഞത്. അവരുടെ സെക്രട്ടറി ഇക്കാര്യം നിഷേധിച്ചെങ്കിലും അന്നു മുതല്‍ ഇരുവരും പിരിയുന്നതിന്‍റെ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. ജിസം ഇറങ്ങുന്നതിനു മുമ്പ് വരെ ദിനോ മോറിയയുമായിട്ടായിരുന്നു ബിപാഷയുടെ പ്രണയം.