സല്‍മാന്‍ ഖാന്‍റെ പിറകെ നടന്ന് വിവാദങ്ങള്‍ക്ക് മടുത്തു എന്ന് തോന്നുന്നു. കൂട്ടുകാരികളെ കൂട്ടിച്ചേര്‍ത്തുള്ള വിവാദങ്ങള്‍ക്കെല്ലാം അവധി നല്‍കി ഈ ബോളിവുഡ് താരം കത്രീന കൈഫുമായുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍.
ഈ വരുന്ന ക്രിസ്തുമസ്സിന്‍റെ തണുപ്പ് വിവാഹമാക്കി ആഘോഷിക്കാനാണ് സല്‍മാന്‍റെ പുറപ്പാട്. കത്രീന കൈഫുമായുള്ള വിവാഹത്തെക്കുറിച്ച് സല്‍മാന്‍ ഒന്നും പറയുന്നില്ലെങ്കിലും അത് ഈവര്‍ഷം അവസാനം നടക്കുമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
സല്‍മാന്‍ ഒരുകാര്യവും നേരത്തെ തീരുമാനിക്കുന്ന ആളല്ല എന്ന് സഹോദരന്‍ അര്‍ബാസ് ഖാന്‍ പറയുന്നു. എന്നാല്‍, കുടുംബത്തില്‍ ഒരു മംഗള മുഹൂര്‍ത്തം ഉടന്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ അര്‍ബാസിന് സംശയമില്ലതാനും!