പ്രധാന താള്‍  വിനോദം  സിനിമ  കാര്യം നിസ്സാരം
 
സുരയ്യ, ആദ്യ പ്രണയിനി: ദേവ്
ഹിന്ദി സിനിമാ ലോകത്തെ എക്കാലത്തെയും ഹരിതനായകന്‍ പുത്തന്‍ വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനാവുന്നു. സിനിമയുടെ വലിയ സ്ക്രീനില്‍ അനേകം ത്രസിപ്പിക്കുന്ന നായികമാരുടെ കാമുകനായിരുന്ന ദേവാനന്ദ് മനസ്സ് തുറന്നത് നൊമരമൂറുന്ന ഒരു പ്രണയത്തെക്കുറിച്ചാണ്. ദേവാനന്ദ് പ്രേമിച്ചിരുന്നു- ഹിന്ദി സിനിമയുടെ സൌന്ദര്യമായിരുന്ന സുരയ്യയെ!

നൊമ്പരമൂറുന്ന ഈ പ്രണയത്തെക്കുറിച്ച് തന്‍റെ ആത്മകഥയില്‍ വിശദമാക്കിയിട്ടുണ്ട് എന്ന് ദേവാ‍നന്ദ് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘റൊമാന്‍സിംഗ് ലൈഫ്’ എന്ന തലക്കെട്ടിലുള്ള ദേവാനന്ദിന്‍റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങും.

‘സുരയ്യയെ പ്രണയിച്ചു എന്ന് പറയുന്നതില്‍ നാണക്കേടില്ല. ആ ദിനങ്ങളില്‍ സംഭവിച്ചതെല്ലാം ഞാന്‍ ആത്മകഥയിലൂടെ തുറന്നു പറയാനാഗ്രഹിക്കുന്നു. അത് എന്‍റെ ജീവിതത്തിലെ പ്രധാന അധ്യായമായിരുന്നു. യുവാവായിരുന്ന എന്‍റെ ആദ്യ പ്രണയമായിരുന്നു അത്’, ദേവാനന്ദ് പറഞ്ഞു.

സുരയ്യയെ വിവാഹം ചെയ്തിരുന്നു എങ്കില്‍ താന്‍ ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തനായ മറ്റൊരു ദേവാനന്ദ് ആയിരുന്നേനെ എന്നും ആദ്യ പ്രണയത്തെക്കുറിച്ച് വിവരിച്ച ദേവാനന്ദ് പറഞ്ഞു.
കൂടുതല്‍
ഇത് ജയറാമിന്‍റെ പിഴ
സല്‍മാന്‍ പറഞ്ഞാല്‍ കത്രീന കേള്‍ക്കുമോ?
ആഷ്-അഭി കല്യാണത്തിന് മേനനും
ഭാഷാ അതിരുകള്‍ കടന്ന് ഭാവന
സല്‍മാന് യുവാവിന്‍റെ ഭീഷണി
സുഷ് സമൂഹ ഹൃദയത്തിലേക്ക്