ബോളീവുഡ് സുന്ദരി കത്രീന കൈഫ് ദു:ഖത്തിലാണ്. കാമുകന്‍ വേണോ കരിയാര്‍ വേണോ? ബോളീവുഡിലെ മസില്‍ മാന്‍മാരായ സല്‍മാന്‍ ഖാനും ജോണ്‍ എബ്രഹാമും തമ്മില്‍ തുടരുന്ന ശീതസമരത്തിനിടയില്‍ കരിയര്‍ തകരാതിരിക്കാന്‍ ഈ സുന്ദരി ബുദ്ധിമുട്ടുകയാണെന്നാണ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുന്ദരമായ ശരീരം ഉണ്ട് എന്നത് തന്നെയാണ് ഇരുവര്‍ക്കും ഇടയിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണം. മാധ്യമങ്ങള്‍ ഇതിന്‍റേ പേരില്‍ ഇവരെ അനാവശ്യമായി താരതമ്യം ചെയ്യാനും തമ്മിലടിപ്പിക്കാനും നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയായിരുന്നു. ഒരേ സിനിമയില്‍ അഭിനയിച്ചാല്‍ പോലും പരസ്പരം മിണ്ടാറില്ല ഈ ബോളീവുഡ് സുന്ദരന്മാര്‍.
ശീതസമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി തന്‍റേ കാമുകി കത്രീന കൈഫ് ജോണ്‍ എബ്രഹാമിനൊപ്പം അഭിനയിക്കുന്നത് വിലക്കിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ജോണ്‍ എബ്രാഹാമുമായി രണ്ടു ചിത്രങ്ങളാണ് കത്രീനയ്ക്ക് ഇനി ചെയ്യാനുള്ളത്. ‘മണിച്ചിത്രതാഴിന്‍റെ’ തമിഴ് പതിപ്പായ രജനി ചിത്രം ‘ചന്ദ്രമുഖി’യുടെ ഹിന്ദി റീമേക്കിലേക്ക് കത്രീനക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും അഭിനയിക്കുന്നു.
സല്‍മാന്‍റെ ശത്രുപട്ടികയില്‍ ഇപ്പോള്‍ ജോണ്‍ എബ്രഹാമിന്‍റെ കാമുകി ബിപാഷ ബസുവും പെട്ടിരിക്കുകയാണത്രേ.തന്‍റെ പഴയ സുഹൃത്ത് കൂടിയായ ബിപാഷയെ പൊതു വേദിയില്‍ അവഗണിക്കാനും സല്‍മാന്‍ മുതിര്‍ന്നു.
അതേസമയം സല്‍മാന്‍റെ ബാലിശമായ ഇടപെടലുകള്‍ അത്തരത്തില്‍ തന്നെ കാണാനാണ് ജോണിന് താത്പര്യം.
‘അദ്ദേഹം മുതിര്‍ന്ന നടനാണ്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴെല്ലാം ഹലോ പറയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം അവഗണിക്കാനാണ് ശ്രമിക്കുക’ -കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയില്‍ സംവിധായകന്‍ കരണ്‍ ജോഹറിനോട് ജോണ്‍ എബ്രഹാം പറഞ്ഞു.
|