പ്രധാന താള്‍  വിനോദം  സിനിമ  കാര്യം നിസ്സാരം
 
ആഷ്-അഭി കല്യാണത്തിന് മേനനും
മുംബൈ: ബോളിവുഡില്‍ നിന്ന് തന്നെ വളരെക്കുറച്ച് ക്ഷണിതാക്കളുള്ള ആഷ്- അഭി കല്യാണത്തിന് കേരളത്തില്‍ നിന്ന് ഒരു കുടുംബം. പ്രശസ്ത സംവിധായകന്‍ രാജീവ് മേനനും കുടുംബവുമാണ് ഐശ്വര്യ റായിയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയില്‍ ഏറ്റവും പ്രശസ്തി നേടുന്ന താര വിവാഹത്തിന് പങ്കെടുക്കുന്നത്.

രണ്ട് ദിവസം നീണ്ട് നിന്ന ആഘോഷങ്ങള്‍ക്ക് ഒടുവില്‍ വെള്ളിയാഴ്ച വൈകിട്ട് അമിതാഭ് ബച്ചന്‍റെ മുംബൈയിലെ വസതിയില്‍ വച്ചാണ് ആരാധകര്‍ കാത്തിരിക്കുന്ന താരകല്യാണം നടക്കുന്നത്. രാജീവ് മേനന്‍, ഭാര്യ ലത മേനന്‍ , അമ്മ കല്യാണി മേനന്‍ എന്നിവരാണ് കല്യാണത്തില്‍ പങ്കെടുക്കുക. കല്യാണി മേനന്‍ വിവാഹത്തിന് മംഗള സ്തുതി പാടിയേക്കുമെന്നും സൂചനയുണ്ട്.

പ്രമുഖരെ പലരെയും ഒഴിവാക്കിയതിലൂടെയും ആഷ്-അഭി കല്യാണം ശ്രദ്ധയാകര്‍ഷിക്കുകയാണ്. ബച്ചന്‍ കുടുംബത്തോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന നെഹ്രു കുടുംബത്തെയും ക്ഷണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ബോളിവുഡ് താരങ്ങളെ ഒഴിവാക്കിയത് പരക്കെ വിമര്‍ശനം ഉണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്തുനിന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കളായ അമര്‍ സിംഗ്, മുലായം സിംഗ്, ബാല്‍ താക്കറെ തുടങ്ങിയവര്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുന്നത്.
കൂടുതല്‍
ഭാഷാ അതിരുകള്‍ കടന്ന് ഭാവന
സല്‍മാന് യുവാവിന്‍റെ ഭീഷണി
സുഷ് സമൂഹ ഹൃദയത്തിലേക്ക്
അരയിളക്കി മനമിളക്കി ഷക്കീര
നഗ്മയ്ക്ക് മൊബൈല്‍ ഭീഷണി