മുംബൈ: സിനിമാ താരങ്ങളോടുള്ള അനാവശ്യ ഭാഷണങ്ങളും തുടര്‍ന്ന് കേസും നിത്യ സംഭവങ്ങളാവുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നഗ്മ മൊബൈല്‍ ഭീഷണിയെ കുറിച്ച് പരാതി പറഞ്ഞുവെങ്കില്‍ ഇപ്പോള്‍ സല്‍മാന്‍ ഖാനാണ് പരാതിക്കാരന്‍!
സല്‍മാന്‍റെ കൂട്ടുകാരിയും ബോളിവുഡ് നായികയുമായ കത്രീന കൈഫിന് വന്ന ഒരു ഫോണ്‍ കോളാണ് വിനയായത്. ശനിയാഴ്ച വൈകിട്ട് കൈഫിനു വന്ന ഒരു അപരിചിത ഫോണ്‍ കോളിന് മറുപടി നല്‍കിയത് സല്‍മാനായിരുന്നു. ഫോണ്‍ ചെയ്ത അജയ് വസന്ത് ഗിരി എന്ന ചെറുപ്പക്കാരനുമായി സല്‍മാന്‍ ഫോണിലൂടെ വാഗ്വാദം നടത്തി. അവസാനം യുവാവ് സല്‍മാനെതിരെ ഭീഷണി മുഴക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
സല്‍മാന്‍ ബാന്ദ്രയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജയ് വസന്ത് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ നേരമ്പോക്കിനായി അപരിചിത നമ്പരുകളിലേക്ക് വിളിക്കാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.
|