കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ജോണി ഡെപ്പ് സെക്സിയസ്റ്റ് മാന്‍! (Johnny Depp earns second "sexiest man" title)
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PRO
ലോകത്തെ സെക്സിയസ്റ്റ് മാന്‍ ആര്? ഇങ്ങനെ ഒരു ചോദ്യമുണ്ടായാല്‍ പലര്‍ക്കും പല അഭിപ്രായമായിരിക്കും. എന്നാല്‍ പ്രശസ്തമായ പീപ്പിള്‍ മാഗസിന്‍ പറയുന്നു - ജോണി ഡെപ്പാണ് ഏറ്റവും സെക്സി എന്ന്. ഈ വര്‍ഷത്തെ ഏറ്റവും സെക്സിയായ പുരുഷനായി പീപ്പിള്‍ മാഗസിന്‍ തെരഞ്ഞെടുത്തത് ജോണി ഡെപ്പിനെ. അദ്ദേഹത്തിന് ഈ ബഹുമതി പീപ്പിള്‍ നല്‍കുന്നത് ഇത് രണ്ടാം തവണ.

“കൊലയാളിയുടെ കവിളെല്ലുകളോടു കൂടിയ നിസംഗതയുടെ രാജാവ്” എന്നാണ് പീപ്പിള്‍ മാഗസിന്‍ ജോണി ഡെപ്പിനെ വിശേഷിപ്പിച്ചത്. ഇതിനു മുമ്പ് രണ്ടുതവണ ഈ ബഹുമതിക്കര്‍ഹരായത് ജോര്‍ജ്ജ് ക്ലൂണിയും ബ്രാഡ് പിറ്റുമാണ്. 2003ലായിരുന്നു ജോണി മുമ്പ് സെക്സിയസ്റ്റ് മാന്‍ ആയത്.

“10 വര്‍ഷം മുമ്പ് ജോണി ഡെപ്പ് സെക്സി ആയിരുന്നു, ഇനിയൊരു 10 വര്‍ഷത്തിനു ശേഷവും ആയിരിക്കും. പല തലമുറയിലും അഭിരുചിയിലുമുള്ള സ്ത്രീകളെ ജോണി ആകര്‍ഷിക്കുന്നു” - പീപ്പിള്‍ മാഗസിന്‍റെ സീനിയര്‍ എഡിറ്റര്‍ കെയ്റ്റ് കോണ്‍ അഭിപ്രായപ്പെട്ടു.

ഹോളിവുഡിലെ ഏറ്റവും തിളക്കമേറിയ താരമായ ജോണി ഡെപ്പ് രണ്ടു കുട്ടികളുടെ പിതാവുകൂടിയാണ്. പബ്ലിക് എനിമീസ്, സ്വീനി ടോഡ് എന്നിവയാണ് 46കാരനായ ഈ നടന്‍റേതായി അടുത്തകാലത്തിറങ്ങിയ സിനിമകള്‍. എങ്കിലും പൈറേറ്റ്സ് ഓഫ് കരീബിയന്‍ സീരീസിലൂടെയാണ് ജോണി ഡെപ്പ് ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സെക്സിയസ്റ്റ് മാന്, ജോണി ഡെപ്പ്, പീപ്പിള് മാഗസിന്, ജോര്ജ്ജ് ക്ലൂണി